സ്നേഹത്തിൽ ഒന്നിക്കാൻ കഴിയുന്ന കൂട്ടായ്മയാണ് കണ്ണൂർ ദസറയെന്നും വിഭാഗീയതയ്ക്കുള്ള മറുമരുന്നാണ് കണ്ണൂർ ദസറ പോലുള്ള സാംസ്കാരിക കൂട്ടായ്മകളും ആഘോഷങ്ങളുമെന്ന് നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനോയ് തോമസ് . കണ്ണൂർ ദസറയോടനുബന്ധിച്ചുള്ള മൂന്നാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ഷമീമ ടീച്ചർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കൂക്കിരി രാജേഷ് , സി സുനിഷ, എ കുഞ്ഞമ്പു, കെ എം സരസ, സി എം പത്മജ,പ്രകാശൻ പയ്യനാടൻ, പ്രിജേഷ് ആച്ചാണ്ടി (എം.ഡി, കേരളവിഷൻ ന്യൂസ്) ടി ജയകൃഷ്‌ണൻ (ഐ.എൻ.സി) സി. എറമുള്ളാൻ (ഐ.യു.എം.എൽ) സി. മനോഹരൻ (വ്യാപാരി വ്യവസായി സമിതി) പി പി കൃഷ്‌ണൻ മാസ്റ്റർ (പ്ലാൻ റിസോഴ്‌സ് പേഴ്സൺ) എം. രത്നകുമാർ (ചെയർമാൻ, ജവഹർ ലൈബ്രറി) പുത്തലത്ത് ബുഷറ (യുനൈറ്റഡ് മർച്ചന്റ്റ്സ് ചേമ്പർ) പി കൃഷ്‌ണൻ (കെ.എൽ.ജി.എസ്.എ) തുടങ്ങിയവർ സംസാരിച്ചു .
തുടർന്ന് സുഭാഷ് ചേർത്തലയുടെ അമ്മ കവിതയുടെ ദൃശ്യാവിഷ്‌കാരം , ടീം ചിലങ്കയുടെ തിരുവാതിര , ബിജി ബാലൻ അവതരിപ്പിച്ച ഭരതനാട്യം , കലാമണ്ഡലം നയനാ നാരായണൻറെ മോഹിനിയാട്ടം , ശിവാനി സന്തോഷിൻറെ കുച്ചിപ്പുടിഎന്നിവക്ക് ശേഷം നാടൻ പാട്ടിനെ ജനകീയമാക്കിയ അനശ്വര നടൻ കലാഭവൻ മണിയുടെ ഓർമകളെ സദസ്സിലേക്ക് എത്തിച്ചു കൊണ്ട് രഞ്ജു ചാലക്കുടി നയിച്ച ഫോക് മെഗാ ഷോ എന്നിവയും അരങ്ങേറി. നാലാം ദിനമായ നാളെ സാംസ്കാരിക സമ്മേളനം കെ സി വേണുഗോപാൽ എം പി ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ , ഇന്ത്യൻ സീനിയർ വിമൻസ് ഫുട്ബോൾ കോച്ച് പ്രിയ പി വി , കാനറാ ബാങ്ക് റീജിയണൽ മാനേജർ അൻഷുമാൻ ഡേ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

കലാഗുരുകലം കണ്ണൂരിൻറെ നൃത്ത സംഗീത സന്ധ്യ , കലാമലർ അവതരിപ്പിക്കുന്ന തിരുവാതിര , ദേവ്ന പി യുടെ കുച്ചിപ്പുഡി, ശ്യാമ കൂട്ടായ്മയുടെ ഡാൻഡിയ , ശ്രവ്യ പി സൂരജിൻറെ ഭരതനാട്യം , ചിദംബരം നൃത്ത വിദ്യാലയത്തിൻറെ സെമി ക്ലാസ്സിക്കൽ ഡാൻസ് എന്നിവക്ക് ശേഷം പ്രശസ്ത റാപ്പ് ഗായകനും ഏത് മൂഡ് ഓണം മൂഡ് ഗാനം ഫെയിമുമായ ഫെജോ ആൻഡ് എ ഡി ജെ യുടെ ലൈവ് റാപ്പ് ഷോയും അരങ്ങേറും.