കാസർഗോഡ്: മൂകാംബിക ദർശനം കഴിഞ്ഞ് കുടുംബത്തിനൊപ്പം മടങ്ങുന്നതിനിടെ ട്രെയിനിൽനിന്ന് വീണ് അഭിഭാഷകൻ മരിച്ചു.ഉദുമയിലാണ് സംഭവം. തൃശൂർ സ്വദേശി അഡ്വ. വത്സൻ (78) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ എറണാകുളം – മഡ്ഗാവ് എക്സ്പ്രസ്സിൽ നിന്ന് തെറിച്ച് വീണാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് കുടുംബത്തിനൊപ്പം വത്സൻ മൂകാംബികയിലെത്തിയത്.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങവേ ട്രെയിനിൽ നിന്ന് വീണ് അഭിഭാഷകൻ മരിച്ചു
