കണ്ണൂരില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂരില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മട്ടന്നൂര്‍ വായാന്തോട് എല്‍ഐസി ഓഫീസിനു സമീപത്തെ സമ്രത്തിന്റെ മകന്‍ അനീഖ് (17) ആണ് മരിച്ചത്. കക്കാട് ബെല്‍മെയര്‍ ഡൈനാസ്റ്റി ഫ്ളാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു…

നിതിൻ രാജിൻ്റെ മരണം; മുഖ്യപ്രതി ഡോ എംകെ റാം പിടിയിൽ

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ…

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ

നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരുഭാ​ഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി.ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ…

തിരുവോണം ബമ്പർ തിങ്കൾ മുതൽ വിപണിയിൽ

തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് തിങ്കൾ മുതൽ വിപണിയിൽ. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്തംബർ…

ഗായിക എസ്. ജാനകി അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വാനമ്പാടി, വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. ഉച്ചയ്ക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോഷ്യൽ…

കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞു

കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്ത് തല വേർപ്പെട്ട നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് തീരത്തടിഞ്ഞത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ബേക്കൽ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം…

പ്ലാസ്റ്റിക് സർജറി സംശയനിവാരണത്തിന് സൗജന്യ ക്യാമ്പ് കണ്ണൂർ ആസ്റ്റർ മിംസിൽ ആരംഭിച്ചു

കണ്ണൂർ: ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക്, കോസ്മെറ്റിക് ശസ്ത്രക്രിയകളെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റാൻ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ സൗജന്യ സംശയനിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 10 മുതൽ 20 വരെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രി അധികൃതർ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്‌.…

പകർച്ചപനി വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ആസ്റ്റർ മിംസിൽ പ്രത്യേക ഈവനിംഗ് ഫീവർ ക്ലിനിക് ആരംഭിച്ചു

കണ്ണൂർ: മേഖലയിൽ പനിബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികൾക്ക് സുഗമമായ ചികിത്സ ഉറപ്പാക്കുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രത്യേക ഈവനിംഗ് ഫീവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. വൈകിട്ട് 4:30 മുതൽ പ്രവർത്തിക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. ജിനേഷ് വീട്ടിലകത്ത്…

//

കവചത്തിന്റെ കഥയൊന്നും കെ കെ രാഗേഷ് പറയിക്കരുത്: അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്

  കണ്ണൂര്‍: വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കെ കെ രാഗേഷിനുള്ള അമിത താല്പര്യത്തിനു പിന്നിലെ കാര്യങ്ങള്‍ പറയിപ്പിക്കരുതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും രാഗേഷിനെ സിപിഎം ജില്ലാ സെക്രട്ടറിയായി കണ്ണൂരിലേക്ക് മാറ്റിയതിനു പിന്നിലെ യഥാര്‍ഥ…

//

വിഴിഞ്ഞം കാര്യത്തിൽ താൽപര്യമുണ്ട്‌: കെ കെ രാഗേഷ്‌

  കണ്ണൂർ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽപന കാര്യത്തിൽ, കണ്ണൂർ ജില്ലാ സെക്രട്ടറിക്ക്‌ മാത്രമല്ല; ഓരോ മലയാളിക്കും താൽപര്യമുള്ളതാണെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ‘സിപിഐ എം ജില്ലാ സെക്രട്ടറിക്ക്‌ എന്താണ്‌ വിഴിഞ്ഞത്ത്‌ കാര്യം’ എന്ന…

//