ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ്റെയും മുൻ എംഎൽഎ ടി.വി.രാജേഷിൻ്റെയും വിടുതൽ ഹർജി തള്ളിയ എറണാകുളം സിബിഐ സ്പെഷൽ കോടതി ഉത്തരവ് സ്വാഗാതാർഹമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. കേസിൽ…

കണ്ണൂർ പ്രസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ കലക്ടർ അരുണ്‍ കെ. വിജയന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍,…

കണ്ണൂര്‍ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ ‘കണ്ണൂര്‍ ദസറ- 2024’- ഉചിതമായ തലവാചകം ക്ഷണിക്കുന്നു

ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറ പ്രകൃതി -പരിസ്ഥിതി സംരക്ഷണമെന്ന ആശയമാണ് മുന്നോട്ടു വെക്കുന്നത്. ഇതിനനുയോജ്യമായ തലവാചകം (കാപ്ഷന്‍) പൊതുജനങ്ങളില്‍ നിന്നും ക്ഷണിക്കുന്നു. പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്ന അനുയോജ്യമായ തലവാചകത്തിന് ആകര്‍ഷകമായ പാരിതോഷികം നല്‍കുന്നതാണ്. തലവാചകങ്ങള്‍ 10-09-2024 മുതല്‍ 13-09-2024 ന് വൈകുന്നേരം 5 മണിക്ക്…

ടൂറിസം വീഡിയോ, ഫോട്ടോഗ്രാഫി മത്സരം

കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഇതുവരെ അറിയപ്പെടാത്ത ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളെയും കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് വീഡിയോ ഗ്രാഫി /ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വീഡിയോയുടെ ദൈർഘ്യം 15 സെക്കൻഡ് മുതൽ പരമാവധി ഒരു മിനിറ്റ് വരെയാണ്.…

കണ്ണൂർ സെൻട്രൽ ജയിലിൽ ചുണ്ടൊപ്പിന് വിട, ഇനി കൈയൊപ്പിലേക്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരക്ഷരരെ കണ്ടെത്തി പേരെഴുതി ഒപ്പിടാനുള്ള പരിശീലനം നല്‍കിയ കൈയൊപ്പ് പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിച്ചു. ഇതോടെ ചുണ്ടൊപ്പിന് വിട നൽകി എല്ലാവരും പേരെഴുതി ഒപ്പിടുന്ന ജയിലായി കണ്ണൂർ സെൻട്രൽ ജയിൽ മാറി. കണ്ണൂര്‍…

കണ്ണപുരം സിഐ പ്രവര്‍ത്തിക്കുന്നത് സിപിഎം ഏജന്റായി; എന്‍. ഹരിദാസ്

കണ്ണൂര്‍: കണ്ണപുരം സി ഐ സിപിഎം ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും പോലീസ് സ്റ്റേഷന്‍ സിപിഎം ഓഫീസ് ആക്കി മാറ്റുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് പോലീസ് സ്റ്റേഷന് വിളിപ്പാടകലെ താമസിക്കുന്ന ബാബുമോനെ കണ്ണപുരം സിഐ ആയി…

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ജില്ലാ ഓണം ഫെയർ; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

വിലക്കുറവും ഓഫറുകളുമായി കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ സപ്ലൈകോ ഒരുക്കിയ ജില്ലാ ഓണം ഫെയർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ.എ.വൈ കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും എൻ.പി.ഐ കാർഡുടമകൾക്കും സപ്ലൈകോ മുഖേന സൗജന്യ ഓണക്കിറ്റ്…

ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് നേടിയവരെ കണ്ണൂർ കോർപ്പറേഷൻ ആദരിച്ചു

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കണ്ണൂർ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ദേശീയ/ സംസ്ഥാന അധ്യാപക അവാർഡ് നേടിയവരെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്ക് സമൂഹത്തിലുള്ള സ്ഥാനം വളരെ വലുതാണെന്നും വിദ്യാർത്ഥികളെ നാളെയിലേക്ക് നയിക്കാൻ കരുത്തുള്ള പൗരന്മാരാക്കി മാറ്റാൻ വഴിയൊരുക്കുകയും…

ഉത്തര മലബാറിലെ ആദ്യ അഡല്‍ട്ട് വാക്‌സിനേഷന്‍ ക്ലിനിക്ക് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമായ വാക്‌സിനേഷന്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി സജ്ജീകരിച്ച ഉത്തര മലബാറിലെ ആദ്യ അഡള്‍ട്ട് വാക്‌സിനേഷന്‍ ക്ലിനിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുസമൂഹത്തിന് മാതൃകയും അനുകരണീയമായ സന്ദേശവും നല്‍കിക്കൊണ്ട് ആസ്റ്റർ ഹോസ്പിറ്റല്‍സ് – മെഡിക്കൽ ഡയറക്ടർ…

ആറളത്തെ ആനമതിൽ മാർച്ച് മാസത്തോടെ പൂർത്തിയാക്കണം; മന്ത്രി ഒ ആർ കേളു

ആറളത്തെ ആനമതിൽ നിർമാണം മാർച്ച് മാസത്തോടെ പൂർത്തിയാക്കണമെന്ന് മന്ത്രി ഒ ആർ കേളു. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പട്ടിക ജാതി, പട്ടിക വർഗ, പിന്നോക്ക വിഭാഗ വികസന വകുപ്പിൻ്റെ ജില്ലാ തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ, വന്യജീവി സംഘർഷം…