നിമിഷ പ്രിയയുടെ മോചനം; പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

4 മിനിറ്റ് വായിച്ചു

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. നേരത്തെ ഹർജി നൽകിയ കെ എ പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്ന് കേന്ദ്രം മറുപടി നൽകുകയും ചെയ്തു. നിമിഷ പ്രിയയുടെ മോചനത്തിമനായി ചർച്ചകൾ നടക്കുന്നതായും നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ എന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഈ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തിൽ നിലവിൽ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസ് ജനുവരിയിലേക്ക് മാറ്റി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!