എസ്‌ഐആറിൽ അടിയന്തര സ്റ്റേയില്ല; കേരളത്തിന്‍റെ ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി

4 മിനിറ്റ് വായിച്ചു

കേരളത്തിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ അടിയന്തര സ്റ്റേയില്ല. കേരളത്തിലെ എസ്‌ഐആർ നടപടിക്രമങ്ങൾ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ സാഹചര്യത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി സ്റ്റേ അനുവദിക്കാതിരുന്നത്.

എസ്‌ഐആറിൽ കേരളത്തിൻ്റെ സാഹചര്യം വ്യത്യസ്തമാണെന്ന് നീരീക്ഷിച്ച കോടതി സംസ്ഥാനത്തിൻ്റെ ഹർജിയിൽ ഇടപെടണോ എന്നത് ഡിസംബർ രണ്ടിന് തീരുമാനിക്കാമെന്നും കേസ് അന്നേദിവസം പരിഗണിക്കാമെന്നും പറഞ്ഞു. എസ്‌ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്നത് നോക്കാമെന്നും കോടതി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!