/

മാലൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം ‘ഒരേ ആകാശം’ സംഘടിപ്പിച്ചു

6 മിനിറ്റ് വായിച്ചു

കണ്ണൂര്‍:മാലൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന കലോത്സവം ‘ഒരേ ആകാശം’ മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുരേഷ് ബാബു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് രമ്യശ്രീ പ്രജിത്ത് അധ്യക്ഷത വഹിച്ചു.നാടൻപാട്ട് കലാകാരി അനുശ്രീ പുന്നാട് മുഖ്യാതിഥിയായി.

ഭിന്നശേഷിക്കാരുടെ കലാപരവും സർഗാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയുമാണ് പരിപാടിയുടെ ലക്ഷ്യം. ‘ഒന്നിച്ചുയരാം, ഒരേ ആകാശത്തിൻകീഴിൽ’ എന്ന സന്ദേശത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്.

സ്ഥിരം സമിതി അധ്യക്ഷൻമാരായരേഷ്മ സജീവൻ,എൻ ശ്രീധരൻ,കെ കെ രവീന്ദ്രൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ പ്രസാദ്,വി ഷീബ,വാർഡ് മെമ്പർ എ ജയരാജൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ കെ ആതിര,പഞ്ചായത്ത് സെക്രട്ടറി ആൽബർട്ട് എബ്രഹാം,ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി വി കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ,ഡി എ ഡബ്ല്യൂ എഫ് പ്രതിനിധി ഇസ്മയിൽ,ഡി എ പി സി സംഘടനാ പ്രതിനിധി പി രാജൻ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ അതുല്യ തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version