റാമള്ള വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം രണ്ടാംദിനവും തുടരുന്നു. ഇതുവരെ ക്യാമ്പിൽ പത്തുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച റാമള്ളയിലും ഒരാളെയും സൈന്യം വെടിവച്ച് കൊന്നു. ആക്രമണത്തെ തുടർന്ന് നാലായിരത്തിൽപ്പരം ആളുകൾ ഇവിടംവിട്ടു. മൂവായിരത്തോളം പേരെ സുരക്ഷിത ഇടത്തേക്ക് മാറ്റിയതായി പലസ്തീനിയൻ…