കുപ്പിയിൽ പെട്രോൾ ചോദിക്കണ്ട, ഇനി കിട്ടില്ല; പാചക വാതകം മറ്റ് വാഹനങ്ങളിൽ കൊണ്ട് പോകുന്നതിനും വിലക്ക്

സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക്. ഇത് സംബന്ധിച്ച 2002ലെ പെട്രോളിയം സേഫ്റ്റി നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നടപടി. നിയമം വന്നതോടെ ഇന്ധനം തീർന്നാൽ പോലും കുപ്പിയുമായി പമ്പിൽ ചെന്നാൽ…

//

മോചനം കാത്ത് നിമിഷ പ്രിയ; ബ്ലഡ് മണി ഉടൻ നൽകിയില്ലെങ്കിൽ തിരിച്ചടി

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി ഉടൻ ബ്ലഡ് മണി നൽകിയില്ലെങ്കിൽ തിരിച്ചടിയാകും. ശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിൽ യമൻ സുപ്രീംകോടതിയിൽ നടപടി വേഗത്തിലായിട്ടുണ്ട്. തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ…

//

ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസ്; പരാതിക്കാരനെതിരെ ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ന്യായാധിപന്മാർ. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ്…

//

ഐപിഎൽ 2023; ഇന്ന് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും

ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ക്യാപിറ്റൽസിൻ്റെ തട്ടകമായ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കളിച്ച മത്സരങ്ങളെല്ലാം തോറ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഡൽഹി മൂന്ന് കളി തോറ്റപ്പോൾ മുംബൈ…

///

കെ–ഫോൺ പദ്ധതി; 7080 വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ഈ ആഴ്‌ച

സംസ്ഥാനത്ത്‌ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 7080 വീട്ടിൽ കെ –-ഫോൺ അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ കേബിൾ എത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാകും. 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ്‌ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീതം 14,000 വീട്ടിൽ കണക്ഷൻ…

//

സ്വർണവിലയിൽ വർധന

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വില 240 രൂപ വർധിച്ച് 44560 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5570 രൂപയായി. കഴിഞ്ഞ ദിവസം കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയത് 5540 രൂപയായിരുന്നു. ഒരു പവനാകട്ടെ…

//

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് ഏപ്രിൽ 11 രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻ്റിൽ 10-40 സെൻ്റിമീറ്റർ വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും…

//

രാഹുൽ ഗാന്ധിയും പ്രിയങ്കയും നാളെ വയനാട്ടിൽ; അയോഗ്യതക്ക് ശേഷമുള്ള ആദ്യ സന്ദർശനം

എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി  രാഹുല്‍ഗാന്ധി നാളെ വയനാട്ടിൽ എത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം മണ്ഡലം സന്ദർശിക്കും. സന്ദർശനത്തോട് അനുബന്ധിച്ച് കൽപറ്റയിൽ പതിനായിരങ്ങളെ അണിനിരത്തി  റോഡ്‌ഷോ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. സത്യമേവ ജയതേ എന്ന പേരില്‍…

///

ആരോഗ്യ ഉപകേന്ദ്രങ്ങളും ഇനി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ; നവീകരിച്ച ഉത്തരവിറക്കി മന്ത്രി വീണാ ജോര്‍ജ്

നവകേരളം കര്‍മ്മ പദ്ധതി 2 ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകള്‍) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ്…

///

ജീവനക്കാരോട് യാത്രക്കാരന്റെ മോശം പെരുമാറ്റം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറിയതാണ് കാരണം. ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.എയർ ഇന്ത്യയുടെ എഐ 111 വിമാനം അൽപ്പസമയത്തിനകം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ക്യാബിൻ ക്രൂവിലെ…

/
error: Content is protected !!