വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു.ചെന്നലോട് പുത്തൻപുരക്കൽ ദേവസ്യ (55 ) യാണ് മരിച്ചത്.രണ്ടു ദിവസം മുൻപ് വിഷം കഴിച്ചു കൃഷിയിടത്തിൽ അവശനിലയിൽ കണ്ടെത്തിയിരുന്നു.ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.…