വന്ദേഭാരത് 2 മിനിറ്റ് വൈകി; റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍

വന്ദേഭാരത് എക്‌സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു. തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷനിലെ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെയാണ് സസ്‌പെന്‍ഷന്‍…

//

കേരളത്തിലെ വൈദ്യുതി ഉപഭോഗം തുടർച്ചയായി 10 കോടി യൂണിറ്റ് കടന്നു; ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായ ദിവസങ്ങള്‍ പത്തുകോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13 ന് 10.030 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ്…

//

കൊച്ചി ലുലു മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കാം; ശരിവെച്ച് ഹൈക്കോടതി

ലുലു മാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി. ബോസ്കോ കളമശ്ശേരിയും, പോളി വടക്കനും നലകിയ ഹർജി തീർപ്പാക്കി. കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി. കെട്ടിട ഉടമയ്ക്ക് അതാത് മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപറേഷൻ നൽകുന്ന ലൈസൻസ് മുഖേന…

//

എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു

എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എൻഐഎ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും.നേരത്തെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. അക്രമത്തിൽ തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ ചൂണ്ടിക്കാട്ടി…

///

മിൽമ പാലിന് വില കൂട്ടി; പച്ച,മഞ്ഞ കവറിലുള്ള പാലിന് വില കൂടും

നാളെ മുതൽ മിൽമ പാലിന് വില കൂടും.  പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക.  മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം…

//

ഐപിഎൽ: ഇന്ന് മുംബൈ ഇന്ത്യൻസ് – സൺ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് – സൺ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. പോയിന്റ് ടേബിളിൽ യഥാക്രമം എട്ടും ഒൻപതും സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയിട്ടുണ്ട്. കൂടാതെ, ആദ്യ രണ്ടു മത്സരങ്ങളിലും ഇരുവരും തോൽവി നേരിട്ടിട്ടുമുണ്ട്. കഴിഞ്ഞ…

///

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000, ലൈസൻസില്ലെങ്കിൽ 5000; റോഡ്‌ നിയമലംഘനങ്ങൾക്ക്‌ തടയിടാൻ മോട്ടോർ വാഹന വകുപ്പ്‌

റോഡ്‌ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത്‌ ഗതാഗത നിയമങ്ങൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്‌. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസ്സിനു മുകളിലുള്ളവർക്കും ഹെൽമറ്റ്‌ നിർബന്ധമാക്കും. കേന്ദ്രമോട്ടോർ വാഹന നിയമം സെക്‌ഷൻ 129 ന്റെ ചുവട്‌ പിടിച്ചാണിത്‌. തുടർ നിയമ ലംഘനങ്ങൾക്ക്‌ ഡ്രൈവിങ്‌ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌…

//

സ്വർണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്.ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഗ്രാം സ്വർണത്തിന്റെ വില 5595 ലാണ് നിന്നിരുന്നത്.…

//

സംസ്ഥാനത്ത് കണ്ണൂരടക്കം 6 ജില്ലകളിൽ താപനില ഉയരും

സംസ്ഥാനത്ത് 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് കോഴിക്കോട് കണ്ണൂർ തൃശ്ശൂർ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക. പാലക്കാട് ചൂട് 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തും. മറ്റു ജില്ലകളിൽ സാധാരണയിൽ നിന്ന് രണ്ടു മുതൽ 4 ഡിഗ്രി…

//

അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാം; ഇളവ് അനുവദിച്ച് സുപ്രിംകോടതി

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കി സുപ്രിംകോടതി. പിതാവിനെ കാണാന്‍ വരാനാണ് സുപ്രിംകോടതി അനുമതി നല്‍കി നല്‍കിയത്. ജൂലൈ 10 വരെ മഅദനിക്ക് കേരളത്തില്‍ തുടരാം.രോഗബാധിതനായ പിതാനിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കര്‍ശനമായ…

//
error: Content is protected !!