രാഹുല്‍ ഗാന്ധിയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കിയില്ല; ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവച്ചെന്ന് കോണ്‍ഗ്രസ്. രാഹുലിന്റേയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് തീരുമാനം. സുരക്ഷാ ചുമതലയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിന്മാറിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധമാണ് അറിയിക്കുന്നത്.…

///

മഞ്ജു വാര്യരുടെ കരുത്തുറ്റ കഥാപാത്രം; പ്രേക്ഷക ഹൃദയം കവർന്ന് ‘ആയിഷ’ മുന്നോട്ട്

കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന നിലമ്പൂർ ആയിഷയുടെ ജീവിത കഥയുമായി സാമ്യം പുലര്‍ത്തുന്ന ചിത്രമാണ് ആയിഷ. കഴിഞ്ഞ ആഴ്ച റിലീസിന് എത്തിയ ചിത്രത്തിൽ ആയിഷ എന്ന കഥാപാത്രമായി മ‍ഞ്ജു വാര്യർ സ്ക്രീനിൽ എത്തിയപ്പോൾ അത് പ്രേക്ഷകർക്ക് മറ്റൊരു പുത്തൻ അനുഭവമായി മാറി.…

/

വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം; മലപ്പുറത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം  നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം.  തൃപ്രങ്ങോട് സ്വദേശിയായ 26 -കാരൻ ചോലായി നദീറിനെ ആണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.  മദ്രസയിലെ വിദ്യാർത്ഥിനിയോട് അടുപ്പം കാണിച്ച് മോശമായി പെരുമാറി എന്നാണ് പരാതി. മജിസ്ട്രേറ്റ് മുമ്പാകെ…

///

ബിബിസി ഡോക്യുമെന്‍ററി ദില്ലി,അംബേദ്കർ സർവകലാശാലകളിൽ ഇന്ന് പ്രദർശിപ്പിക്കും,നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻററി ദില്ലി അംബേദ്കർ സർവ്വകലാശാല,ദില്ലി സർവകലാശാല എന്നിവിടങ്ങളിൽ ഇന്ന് പ്രദർശിപ്പിക്കും.ജെഎൻയുവിൽ പ്രദർശനത്തിനിടെ ഉണ്ടായ ആക്രമണത്തിനെതിരെ വിദ്യാർത്ഥി യൂണിയൻ ഇന്നലെ രാത്രി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. അതേസമയം ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി…

/

സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണം; പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികളിൽ രക്ഷിതാക്കൾ സമ്മർദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികൾ തങ്ങളുടെ കഴിവുകൾ കുറച്ചു കാണേണ്ടതില്ല. സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണമെന്നും പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ…

//

ലൈസൻസ് സസ്പെൻഡ് ചെയ്താൽ വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കില്ല, ഭക്ഷ്യ സുരക്ഷാവകുപ്പിൽ നിയമ വിഭാഗം ഉടൻ; വീണ ജോർജ്

ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിത്. ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ…

//

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; തെക്കൻ കേരളത്തിൽ മഴക്ക് സാധ്യത

ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ന്യുന മർദ്ദം രൂപപ്പെട്ടു. അടുത്ത 2 ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യുന മർദ്ദം ജനുവരി 30,31 ഓടെ ശ്രീലങ്ക തീത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. നിലവിലെ നിഗമന പ്രകാരം ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കൻ കേരളത്തിൽ…

//

ഹവിൽദാർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, 9329 ഒഴിവുകൾ

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 17 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. https://ssc.nic.in ഹവിൽദാർ (CBIC, CBN) തസ്തികയിൽ 529 ഒഴിവുണ്ട്. 18-25 പ്രായക്കാരുടെ 9329 ഒഴിവും 18–27…

//

കൊല്ലത്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി പതിനാറുകാരനായ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലത്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വെച്ച ഷേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് കൊല്ലം ഓച്ചിറ പൊലീസിനെതിരെ ആരോപണം ഉന്നയിച്ച ശേഷം വിഷക്കായ കഴിച്ച് ആത്മഹ്യയ്ക്ക് ശ്രമിച്ചത്. പ്ലസ് വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.സ്കൂളിലുണ്ടായ അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും പറ്റില്ലെന്ന്…

///

സ്വർണ്ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42,000 ലേക്ക് എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 60 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില…

///
error: Content is protected !!