സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി വെക്കും; ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ

സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും. മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സർക്കാർ പരിഗണനയിലുണ്ട്.സ്പീക്കർ രാജിവയ്ക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചുമതലകൾ നിർവഹിക്കും. സിപിഎം സംസ്ഥാന…

//

കുടിവെളളമെന്ന് കരുതി കുടിച്ചത് രാസലായനി; കപ്പലിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കുടിവെള്ളമെന്നു കരുതി രാസലായനി കുടിച്ചു ചരക്ക് കപ്പലില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കെയ്റോയില്‍ നിന്നു സലാലയിലേക്കു വന്ന ചരക്ക് കപ്പലില്‍ വച്ചാണു തൃശൂര്‍ സ്വദേശി ജോസ് തോമസ് (37) മരിച്ചത്. മുംബൈ ആസ്ഥാനമായുള്ള ഔറസ് ഷിപ്പ് മാനേജ്മെന്റിനു കീഴിലെ കപ്പലിലെ എന്‍ജിനിയര്‍ ആയിരുന്നു…

/

‘ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന തന്ത്രം’; ഷംസീറിന് ‘അഭിനന്ദനങ്ങളറിയിച്ച്’ ഫാത്തിമ തെഹ്‌ലിയ

കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീറിനെ ചുമതലപ്പെടുത്തിയതിൽ പരിഹാസവുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സിപിഐഎം പയറ്റിയത് എന്നാണ് ഫാത്തിമ തെഹ്‌ലിയയുടെ പരിഹാസം.…

//

“എന്റെ ഇരട്ട ബ്രദർ പോലെ”;ഗിന്നസ് പക്രുവിനോളം പോന്ന മെഴുക് പ്രതിമ നിർമ്മിച്ച് ശില്പി

മലയാളികളുടെ പ്രിയതാരമാണ് ​അജയ് കുമാർ എന്ന ​ഗിന്നസ് പക്രു. പൊക്കമല്ല കഴിവാണ് വലുതെന്ന് ഓരോദിനവും ജനങ്ങൾക്ക്  മുന്നിൽ തെളിയിച്ചു കൊണ്ടിരിക്കുന്ന പക്രുവിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ​ഗിന്നസ് പക്രുവിനായി ഒരു മെഴുക് പ്രതിമ തയ്യാറാക്കിയിരിക്കുകയാണ് ഒരു കലാകാരൻ. ശില്പി ഹരി കുമാർ ആണ് ഒറ്റനോട്ടത്തിൽ…

//

“കൊളച്ചേരി ബാങ്കിനെതിരായ സിപിഎമ്മിന്റെ ഹാലിളക്കം ദുരുദ്ദേശ്യപരം”: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: ക്ഷേമപെന്‍ഷനുകള്‍ യഥാസമയം വിതരണം ചെയ്യുന്നതുള്‍പ്പെടെ സഹകരണമേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കൊളച്ചേരി സര്‍വീസ് സഹകരണബാങ്കിനെ ലക്ഷ്യം വെച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ നിരന്തരം നടത്തുന്ന പ്രചരണത്തിനു പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് . പെന്‍ഷന്‍ വാങ്ങുന്ന ഒരാള്‍ പോലും…

//

‘പക തീര്‍ന്നിട്ടില്ലെന്ന് അറിയാം’; മകന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന പ്രചാരണത്തില്‍ മറുപടിയുമായി ഉമാ തോമസ്

മകന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന പ്രചരണത്തിന് മറുപടിയുമായി ഉമാ തോമസ് എംഎല്‍എ. പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പറയുന്ന മകന്‍ തനിക്കൊപ്പം വീട് വൃത്തിയാക്കുന്ന ചിത്രം പങ്കുവെച്ചാണ് ഉമാ തോമസിന്റെ മറുപടി. പി ടി തോമസിനോടുള്ള പക തീര്‍ന്നിട്ടില്ലെന്ന് അറിയാം, എങ്കിലും പാതിവഴിയില്‍ പോരാട്ടം അവസാനിപ്പിക്കാന്‍…

//

‘കുട്ടിയെ പുറത്താക്കിയാലും, ചോദ്യം അവശേഷിക്കും, വിജയന് മനസ്സിലാവാത്ത പാഠഭാഗം’; രാഹുലിനെതിരായ കേസിൽ വി ടി ബൽറാം

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെപിസിസി ഉപാദ്ധ്യക്ഷൻ വിടി ബൽറാം. ‘ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും, ചോദ്യം അവിടെ അവശേഷിക്കും, എന്നാണ് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. എം എൻ…

//

എം.ബി.രാജേഷ് മന്ത്രി; എ.എൻ.ഷംസീർ സ്പീക്കർ, തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

മന്ത്രി എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനെ സ്പീക്കറാകും. എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. വാര്‍ത്ത സ്ഥിരീകരിച്ചു…

//

‘കരിവാരി തേക്കാന്‍ കെട്ടിച്ചമച്ചത്’; മകന്റെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലെന്ന് കെ സുരേന്ദ്രന്‍

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ മകന്റെ നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരോപണം വസ്തുതാ വിരുദ്ധമാണ്. മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികത ഒന്നും ഉണ്ടായിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലെ കെ എസ് ഹരികൃഷ്ണന്റെ…

//

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ നിരീക്ഷനുമായിരുന്ന രവി വര്‍മ്മ അന്തരിച്ചു. കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.ദേശാഭിമാനി, സദ്‌വാര്‍ത്ത, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. അച്ചടി മാധ്യമരംഗത്തെ മികച്ച പ്രതിഭയായിരുന്നു. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും.…

//
error: Content is protected !!