ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

രാജ്യത്തെ ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് തീരുമാനം. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി…

//

സോളാർ പീഡന കേസ്: കെ.ബി. ഗണേഷ് കുമാറിനെ സി.ബി.ഐ ചോദ്യംചെയ്തു

സോളാർ പീഡന കേസിൽ സിബിഐ സംഘം കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തി. മൂന്ന് ദിവസം മുൻപായിരുന്നു മൊഴിയെടുപ്പ്. പരാതിക്കാരിയുമായുള്ള ബന്ധം, ഉമ്മൻ ചാണ്ടിക്ക് എതിരായ വെളിപ്പെടുത്തൽ എന്നിവയെ കുറിച്ചാണ് ഗണേഷിൽ നിന്ന് വിവരങ്ങൾ തേടിയത്. ഗണേഷിന്റെ പിഎ പ്രദീപ് കോട്ടാത്തലയ്ക്ക് മൊഴിയെടുപ്പിന്…

//

യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം. സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് യുഎഇ…

/

കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുന്നുവെന്ന് ആരോപണം; കമല്‍ഹാസന്റെ പാട്ടിനെതിരെ പരാതി

കമല്‍ഹാസന്‍ നായകനായെത്തുന്ന ‘വിക്രം’ എന്ന ചിത്രത്തിലെ പാട്ടിനെതിരെ പൊലീസില്‍ പരാതി. അനിരുദ്ധ് രവിചന്ദറിന്റെ ഈണത്തില്‍ കമല്‍ഹാസന്‍ എഴുതി ആലപിച്ച ‘പത്തല പത്തല’ എന്ന പാട്ട് കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്നു കാണിച്ച് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി ലഭിച്ചത്.  …

//

ഷഹനയുടെ വീട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തി; മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ വീട്ടില്‍ നിന്ന് പൊലീസ് പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്.…

//

16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; മാഹി സ്വദേശി അറസ്റ്റില്‍

പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ അമൽ ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോണ്ടിച്ചേരിയിലെ വടമംഗലത്ത് നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട…

/

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്.  ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും.നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

//

34 പേർ ഇപ്പോഴും പുറത്ത്, കൊവിഡ് ഇളവിന് ശേഷം ജയിലിൽ തിരിച്ചെത്താതെ തടവുകാർ

തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് 34 തടവുകാര്‍ തിരിച്ചെത്തിയിട്ടില്ലെന്ന് സ്ഥിരീകരണം. കൊവിഡ് കാല ഇളവിൽ പരോളിലിറങ്ങിയ തടവുകാര്‍ക്ക് തിരികെ എത്താൻ സുപ്രീംകോടതി നൽകിയ സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇനിയും 34 പേർ തിരികെയെത്തിയിട്ടില്ലെന്നാണ് സ്ഥിരീകരിച്ചത്. തടവുകാരെ കണ്ടെത്താൻ ജയിൽ വകുപ്പ്…

//

‘എല്ലാ കാര്യങ്ങളും അറിഞ്ഞ ശേഷം മാത്രം പ്രതികരണം’; സമസ്ത വിവാദത്തില്‍ ഒന്നും പറയാതെ വിദ്യാഭ്യാസമന്ത്രി

സമസ്ത അവാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ടെന്നും പ്രതികരണം അതിനുശേഷമാകാമെന്നുമുള്ള നിലപാടിലാണ് വിദ്യാഭ്യാസമന്ത്രി. കേന്ദ്രമന്ത്രി പറഞ്ഞതുകൊണ്ട് മിണ്ടേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അപ്പൂപ്പനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസമന്ത്രി പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനി…

//

കോഴിക്കോട് നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മോഡലും നടിയുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കാസര്‍ഗോഡ് ചെറുവത്തുര്‍ സ്വദേശിയായ ഷഹനയെയാണ് ഇന്നലെ രാത്രി വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു യുവതിയുടെ…

///
error: Content is protected !!