വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മിനി ജോബ് ഫെയര്‍ സെപ്റ്റംബര്‍ 20 ന് രാവിലെ ഒന്‍പത് മുതല്‍ നാല് മണി വരെ പയ്യന്നൂര്‍ എ കെ എ എസ് ജി വി എച്ച് എസ് എസില്‍ (ഗവ. ബോയ്സ് സ്‌കൂള്‍) നടക്കും. വിവിധ മേഖലകളില്‍ നിന്നായി 40 ലധികം കമ്പനികള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി, വി എച്ച് എസ് ഇ, ബിരുദം, ബിരുദാനന്തര ബിരുദം, മെഡിക്കല്‍, പാരാമെഡിക്കല്‍, നേഴ്സിംഗ്, ഐ ടി ഐ, പോളിടെക്നിക് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കുള്ള തൊഴിലവസരങ്ങള്‍ ഉണ്ട്.

ഉദ്യോഗാര്‍ഥികള്‍ http://forms.gle/hoKF4pEU2ZYALfjq5 എന്ന ലിങ്കില്‍ ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. തത്സമയ രജിസ്ട്രേഷന്‍ സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോണ്‍: 8086620607, 8848953778