Placeholder Photo
//

സ്വകാര്യ ബസ്സിന്റെ “മരണപാച്ചില്‍”; തൃശൂരില്‍ ബികോം വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

6 മിനിറ്റ് വായിച്ചു

സ്വകാര്യ ബസ്സിന്റെ മരണപാച്ചിലില്‍ തൃശൂരില്‍ ബികോം വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ കരുവന്നൂരാണ് അമിത വേഗത്തില്‍ വന്ന ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചത്. അപകടത്തിനു ശേഷം ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ ഭാഗത്തു നിന്ന് വരികയായിരുന്ന സ്‌കൂട്ടറിന്റെ പുറകില്‍ അമിത വേഗത്തില്‍ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിയുകയും ബികോം വിദ്യാര്‍ത്ഥിനിയായ ലയ മരിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന അച്ഛന്‍ ഡേവിസിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് അമിത വേഗത്തിലായിരുനെന്ന് നാട്ടുകാര്‍ പറയുന്നു.അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ലയയെ രക്ഷിക്കാനായില്ല. ചേര്‍പ്പ് പൊലീസ് ബസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!