പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ പ്രതിഷേധം; മന്ത്രി ജി.ആർ അനിൽ കണ്ണൂരിലെ രണ്ട് സപ്ളെക്കോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കില്ല

4 മിനിറ്റ് വായിച്ചു

പി.എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതിഷേധിച്ചു സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. സർക്കാർ പരിപാടികളിൽ നിന്നും സി.പി.ഐ മന്ത്രിമാർ വിട്ടു നിൽക്കും. ഈ മാസം 27 വരെ ഇടതുമുന്നണി പരിപാടികളിൽ നിന്നും സി.പി.ഐ യും സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്നും മന്ത്രിമാരും വിട്ടു നിൽക്കും. ഈ മാസം 27 ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ തുടർ നടപടികൾ തീരുമാനിക്കും. ഇന്ന് വൈകിട്ട് ശ്രീകണ്ഠാപുരം വളക്കൈ , പയ്യാവൂർ സൂപ്പർ മാർക്കറ്റ് ഉദ്ഘാടകനായാണ് മന്ത്രിയെ നിശ്ചയിച്ചിരുന്നത്. ഇതിനായുള്ള പോസ്റ്ററുകളും മുൻകൂട്ടി തയ്യാറാക്കി പ്രചരിപ്പിച്ചിരുന്നു. ഇതിനിടെയാണ് പി.എം. ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് അംഗമായ തിനെ തുടർന്ന് സി.പി.ഐപ്രതിഷേധം ശക്തമാക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!