ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐ. പി. പി. ബി ) ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലൂടെ സർവീസ് പെൻഷൻക്കാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി (വിരലടയാളം ഉപയോഗിച്ച് ) വിതരണം ചെയ്യുന്നതിന് ഇത്തവണയും സൗകര്യം ഒരുക്കും. കേന്ദ്ര സർക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പുകളിലെ സർവീസ് പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം . സർവീസ് ചാർജായി 70 രൂപ പോസ്റ്മാന്‍ നൽകണം.

പെൻഷൻകാർക്ക് അവരുടെ ആധാർ, മൊബൈൽ നമ്പർ, പി.പി.ഒ നമ്പർ, ബാങ്ക് പാസ്ബുക്ക്, പെൻഷൻ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ അവരുടെ പ്രദേശത്തെ പോസ്റ്റുമാന് നൽകി വിരലടയാളം രേഖപെടുത്തി മിനുറ്റുകൾക്കുളിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയും. പോസ്റ്റുമാനെ സമീപിക്കാൻ കഴിയാത്തവർക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചു ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.
മൊബൈലിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം കഴിഞ്ഞാൽ “വിജയിച്ചു” എന്ന സന്ദേശത്തോടൊപ്പം ഒരു പ്രമാൻ ഐഡി വഴി https://jeevanpramaan.gov.in/ppouser/login. എന്ന വെബ്സൈറ്റിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം.