ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യത നിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷക്ക് നവംബർ 28 വരെ അപേക്ഷ സമർപ്പിക്കാം.

പേപ്പർ 1, പേപ്പർ 2 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. പേപ്പർ ഒന്നിൽ പൊതു വിജ്ഞാനം, അധ്യാപക അഭിരുചി പരിക്ഷ എന്നിവയും പേപ്പർ രണ്ടിൽ ബിരുദാനന്തര തലത്തിൽ പഠിച്ച വിഷയങ്ങളിൽപെട്ട 32 വിഷയങ്ങളിൽ ബാധകമായ വിഷയവുമാണ് ഉണ്ടാവുക. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും വിഷയത്തിൽ ബി.എഡും ഉളളവർക്ക് അപേക്ഷ സമർപ്പിക്കാം.