തളിപ്പറമ്പിൽ തെരുവ് നായകളുടെ ആക്രമണത്തിൽ എട്ട് വയസ്സുകാരന് പരിക്ക്.ബദരിയ്യാ നഗര്‍ ഫാത്തിമ മന്‍സിലിലെ റിയാസിന്റെ മകന്‍ റയാന്‍ എന്ന കുട്ടിയെയാണ് ആക്രമിച്ചത്.വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ നാല് തെരുവ് നായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പുറത്തും കൈകാലുകള്‍ക്കുമാണ് പരിക്ക്. കുട്ടിയെ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പിൽ തെരുവ് നായകളുടെ ആക്രമണത്തിൽ എട്ട് വയസ്സുകാരന് പരിക്ക്
