തലശ്ശേരി: നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യകാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആശാരിപ്പണിക്കാരനായ പന്ന്യന്നൂർ സ്വദേശി വിജേഷ് (30), സ്വകാര്യ ബസ് കണ്ടക്ടർ മഠത്തുംഭാഗം പാറക്കെട്ട് സ്വദേശി അനീഷ് (36) എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.വിജേഷ് ഭിന്നശേഷിക്കാരനാണ്. ഈ സംഭവത്തിൽ മൂന്നംഗ സംഘത്തെ സ്വമേധയാ കേസെടുത്ത് ടൗണ്‍ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രണ്ടുപേർ അറസ്റ്റിലായത്.തലശ്ശേരി ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം.വി. ബിജു, എസ്.ഐ ആര്. മനു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
‘വിനോദ കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു’;തലശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ
