കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമ വാർഷിക ദിനാചരണം തുടങ്ങി. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ സി.പി.എം നേതാക്കൾ പുഷ്പാർച്ചന നടത്തി. കോടിയേരിയിലെ വീട്ടിലും ഉൾപ്പെടെ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും. തലശ്ശേരിയിൽ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രിയായും, പ്രതിപക്ഷ ഉപ നേതാവായും, സിപിഎം സംസ്ഥാന സെക്രട്ടറിയായും പി.ബി അംഗമായും കേരള രാഷ്ട്രീയത്തിൽ കോടിയേരി ഉണ്ടായിരുന്ന കാലത്തിന് തിളക്കമേറെയാണ്.

പ്രതിസന്ധികളെ, പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നതിന് ഒരു കോടിയേരി ശൈലി തന്നെ ഉണ്ടായിരുന്നു. അത് കേരളം നേരിട്ട് കണ്ട നിമിഷങ്ങളും അനവധി. വിടവാങ്ങി മൂന്ന് വർഷം കഴിയുമ്പോഴും മറക്കപ്പെടാത്ത നേതാവിന്റെ രാഷ്ട്രീയ-വ്യക്തി ജീവിതം കണ്ണൂർ കോടിയേരിയിലെ വീട്ടിലൊരുക്കിയ മ്യൂസിയത്തിൽ നേരിട്ട് കാണാം.