തോട്ടട ഭാഗത്ത് എടക്കാട് പൊലിസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ. അവേര പറമ്പ് സ്വദേശി നിദാൽ മുഹമ്മദ് , മടക്കര പാലം സ്വദേശി പി. പി ഫാസിൽ എന്നിവരാണ് ഒരു ഗ്രാമോളം എംഡിഎംഎയുമായി അറസ്റ്റിലായത്.

എടക്കാട് ഇൻസ്പെക്ടർ കെ. വി. ഉമേഷിൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ക്വാഡും ഡാൻസെഫ് ടീമും ചേർന്നാണ് റെയ്ഡ് നടത്തിയത്.