പരിയാരം: പതിനഞ്ചുവയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ വയോധികന് അറസ്റ്റില്‍. കോരന് പീടികയിലെ വാണിയില്‍ വീട്ടില്‍ ജനാര്‍ദ്ദനനെയാണ് (71) പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീവന് വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്.

2023-24 കാലഘട്ടങ്ങളിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിലെ ചില വൈകല്യങ്ങള്‍ കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. പ്രതിയെ തളിപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.