കണ്ണൂർ പൊലിസ് മൈതാനിയിൽ ഓണം ഫെയർ പത്തിന് തുടങ്ങും

6 മിനിറ്റ് വായിച്ചു

കണ്ണൂർ :ഓണാഘോഷങ്ങളുടെ ഭാഗമായി ഡി.ജെ അമ്യൂസ്മെൻ്റ്സിൻ്റെ നേതൃത്വത്തിൽ ഓണം ഫെയർ 2025 ന് ആഗസ്‌ത് 10 ന് കണ്ണൂർ പോലീസ് മൈതാനിയിൽ തുടക്കമാകുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈവിധ്യമാർന്ന വിസ്‌മയ ക്കാഴ്‌ചകളാണ് ഇത്തവണ ഓണം ഫെയറിൻ്റെ ഭാഗമായി ഒരുക്കി യിരിക്കുന്നത്. മേയർ മുസ്ലിഹ് മഠത്തിൽ വൈകുന്നേരം 4 ന് ഫെയറിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

അമേരിക്കയിലെയും കാനഡയിലേയും നയാഗ്ര വെള്ളച്ചാട്ടം, ചൈന, ദുബായ് എന്നിവിടങ്ങളിൽ ചരിത്രം സൃഷ്ടിച്ച അപ്രത്യക്ഷമാകുന്ന സർറിയൽ വെള്ളച്ചാട്ടം, ഓപ്പൺ ബേർഡ്സ് പാർക്ക് എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. കൂടാതെ കൺസ്യൂമർ സ്റ്റാൾ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ്റ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ആഗസ്‌ത് 10 മുതൽ സപ്‌തംബർ 21 വരെയാണ് ഓണം ഫെയർ. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ രാത്രി 9:30 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ രാത്രി 9:30 വരെയുമാണ് പ്രദർശനം.

വാർത്താ സമ്മേളനത്തിൽ ജനറൽ മാനേജർ ബെന്നി, മാനേജർമാരായ വിനോദ് കുമാർ, ജോർജ്ജ് വില്യംസ്, ജിജോ തലശ്ശേരി എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!