/

മേലെ ചൊവ്വ മേല്‍പ്പാലം; കെട്ടിടങ്ങളുടെ മൂല്യനിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കണം: ടി ഒ മഹനന്‍ എംഎല്‍എ

10 മിനിറ്റ് വായിച്ചു

കണ്ണൂര്‍:മേലെ ചൊവ്വ-മട്ടന്നൂര്‍ റോഡ് ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായുള്ള സ്ഥലം ഏറ്റെടുപ്പും കെട്ടിടങ്ങളുടെ മൂല്യ നിര്‍ണ്ണയവും ഗൗരവപൂര്‍വ്വം ചെയ്യാന്‍ ആര്‍.ബി.ഡി.സി.കെ തയ്യാറാകണമെന്ന് അഡ്വ. ടി ഒ മഹനന്‍ എംഎല്‍എ പറഞ്ഞു. മൂല്യ നിര്‍ണ്ണയ റിപ്പോര്‍ട്ട് ആര്‍.ബി.ഡി.സി.കെ. ഇതുവരെ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ക്ക് കൈമാറിയിട്ടില്ല. ഇത് ഉടന്‍ സമര്‍പ്പിക്കുമെന്ന് ആര്‍.ബി.ഡി.സി.കെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്തെ മരച്ചില്ലകള്‍ മുറിച്ച് മാറ്റാന്‍ ആര്‍.ബി.ഡി.സി.കെ.യ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന പെരിങ്ങോം വയക്കര തൂക്കുപാലം മാറ്റി റോഡ് പാലം പണിയണമെന്ന വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ യുടെ ആവശ്യത്തിന്മേല്‍ ഈ പാലത്തിനടുത്ത് കാസര്‍ഗോഡ് ഇറിഗേഷന്‍ വകുപ്പ് വഴി ചെമ്മരംകയത്ത് 82 സ്പാന്‍ വരുന്ന റഗുലേഷന്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് 35.3 കോടി രൂപയയുടെ പ്രൊപ്പോസല്‍ നബാര്‍ഡിന് സമര്‍പ്പിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം വെള്ളോറ വില്ലേജില്‍ അനുവദിച്ച 2600 പ്ലോട്ടുകളില്‍ ഭൂമി കാണിച്ച് കൊടുക്കാന്‍ പ്രത്യേക ഡ്രൈവ് നടത്തി പട്ടിക തയ്യാറാക്കാനും പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആലക്കോട് തീരദേശ ഹൈവേ സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ ഹിയറിംഗ് നടത്താന്‍ തഹസില്‍ദാര്‍ക്ക് യോഗ നിര്‍ദ്ദേശം നല്‍കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!