എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇനി കണ്ണൂരിൽ

5 മിനിറ്റ് വായിച്ചു

കണ്ണൂർ :ആരോഗ്യമുള്ള ജനതയും ആരോഗ്യവാനായ ഇന്ത്യയും ലക്ഷ്യമിട്ട് എക്സ്ട്രീം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അന്തർദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളോടു കൂടി രാജ്യത്തെ വലിയ അക്കാദമികമായ എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി കണ്ണൂർ ക്യാപിറ്റൽ മാളിൽ 23 ന് പ്രവർത്തനം തുടങ്ങും.

അന്തർദേശീയനിലവാരത്തിലുള്ള സിലബസും ട്രെയിനിംഗ് രീതികളുമാണ് ഇവിടെ നൽകുക. യു.കെ ഗവൺമെൻറ് അംഗീകൃത അവാർഡിങ് ബോഡി ആയ ഫോക്കസ് അവാർഡ്സ് മുഖാന്തരമാണ് സർട്ടിഫിക്കേഷൻ നൽകുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ട്രയിനർ മാരുടെ സെമിനാറുകളും അക്കാദമിയിൽ സംഘടിപ്പിക്കും. 23 ന് കണ്ണൂർ പയ്യാമ്പലം അറേബ്യൻ ബീച്ചിൽ ഉദ്ഘാടനം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മോഹൻ പീറ്റർ , അഴീക്കോടൻ ജോതി, കെ .വി. ഷാജു, വിവേക്,പ്രജിത്ത് എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!