കണ്ണൂർ : കണ്ണൂരിലെ ഷെറി ഗ്രൂപ്പ് സ്ഥാപനങ്ങൾ പൂട്ടി 14 തൊഴിലാളികളെ പിരിച്ചുവിട്ടതിന് ശേഷം ഉടമയായ ഡോക്ടർ മൻസൂർ അഹ്മ്മദലി ചപ്പൽ തൊഴിലാളികളെ അപകീർത്തിപ്പെടുത്തന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി വരികയാണെന്ന് മുൻ സി.ഇ.ഒ കെ സുഗില വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഒരു മാസം മുൻപ് ഇവിടെയുള്ള തൊഴിലാളികളിൽ 22 പേരെ ഡോക്ടർ അകാരണമായി പിരിച്ചുവിട്ടിട്ടുണ്ട്. വിവിധ ബിൽ തിരിമറി നടത്തി ഒരു കോടി 37 ലക്ഷം വഞ്ചിച്ചിട്ടുണ്ടെന്ന് ഡോക്ടർ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിവരികയാണ്. ഡോക്ടറുടെ ഭാര്യ ഇതു സംബന്ധിച്ചു പരാതിയും നൽകിയിട്ടുണ്ട്.

എന്നാൽ ഇതിനെതിരെയുള്ള വ്യക്തമായ തെളിവുകൾ കൈവശമുണ്ട്. ഗൾഫിലുള്ള കടബാദ്ധ്യത തീർക്കുന്നതിനായി സ്ഥാപനത്തിൽ ജീവനക്കാരായ തന്റെയും ഭർത്താവിന്റെയും പേരിൽ ഗിഫ്റ്റഡ് അക്കൗണ്ടൻ്റായി ഏഴു ലക്ഷം രൂപ അയക്കുകയും യൂനിയൻ മണി വഴി തിരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെതിരെ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല. 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗണ്ട്, വീഡിയോ സി.സി.ടി.വി സിസ്റ്റം എല്ലാ ഷോപ്പുകളിലുമുണ്ട്. 42ലക്ഷം രൂപ സ്റ്റാഫിനെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ചു കടത്തിയത് നിയമപരമായിരുന്നില്ല ഇതിനെതിരെ ഇ ഡി ക്ക് പരാതിയും മാപ്പപേക്ഷയും നൽകിയിട്ടുണ്ടെന്നും കെ. സുഗില പറഞ്ഞു. ഡോക്ടറുടെ സുഹൃത്തായ പ്രീയതോമ സെന്നയാൾക്ക് ഷോപ്പ് കൈമാറുന്നിന്റെ വലിയ ശമ്പളം വാങ്ങുന്ന ജീവനക്കാരെ ഒഴിവാക്കാനായി സാമ്പത്തിക ആരോപണം ഉന്നയിക്കുകയാണ് ചെയ്യുന്നത്.

സ്ഥാപനത്തിന്റെ എല്ലാ ഇടപാടുകളും ഡിജിറ്റലിലൂടെ മാത്രമാണ് നടന്നിട്ടുള്ളതെന്നും കെ. സുഗില പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മുൻ ജീവനക്കാരനായ അജിത്ത് നാരായണൻ, ഇ.സൗമ്യ . കെ. വിനോദ്, പി. സുജിത്ത് എന്നിവരും പങ്കെടുത്തു.