ധർമ്മടം: സ്കുട്ടറിൽ യാത്രചെയ്യുകയായിരു ന്ന യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഭർത്താവിനെതിരെ തലശേരി പൊലീസ് കേസെടുത്തു. ധർമടം ചാത്തോടം ഭാഗത്തെ കണ്ടത്തിൽ വീട്ടിൽ കെ റസീന (34) യുടെ പരാതിയിൽ മമ്പറം കിണവക്കൽ കപ്പാറയിലെ പുതിയപുരയിൽ പി പി മഹറൂഫിനെതിരെയാണ് കേസെടുത്തത്. സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ ബലമായി പിൻസീറ്റിൽ കയറി ഇരുന്നശേഷം ഹാൻഡിൽ പിടിച്ചുതിരിച്ച് സ്‌കൂട്ടർ വീഴ്ത്തി പരിക്കേൽപ്പിച്ചെന്നാണ് പരാതി.
തലശേരി ഗുഡ്‌സ് ഷെഡ് റോഡിലെ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റ റസീന തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. കുടുംബ പ്രശ്നത്തെ തുടർന്ന് ഒന്നര വർഷമായി ഇവർ വേർപിരിഞ്ഞ് കഴിയുകയാണ്.
4 മിനിറ്റ് വായിച്ചു