ലൈഫ് മിഷൻ വീടുകളുടെ താക്കോൽ ദാനം നടത്തി

4 മിനിറ്റ് വായിച്ചു

എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിൽ കരാറിലേർപ്പെട്ട 273 ഭവനരഹിതരിൽ 243 പേരുടെ ഭവനങ്ങളാണ് മിഷൻ പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയത്. ശേഷിക്കുന്ന ഭവനങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ ഭൂമിയുള്ള അർഹരായ ഭൂരഹിതരിൽ മുഴുവൻ പേരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭൂരഹിതരായ 39 ഗുണഭോക്താക്കളിൽ കരാറിലേർപ്പെട്ട ഒൻപത് പേർക്ക് ഭൂമി ലഭ്യമാക്കുകയും നാലു പേർ നിലവിൽ ഭവന നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. ശേഷിക്കുന്നവർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. പദ്ധതിക്കായി ഇതുവരെ 11,04,90,552 രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!