എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിൽ കരാറിലേർപ്പെട്ട 273 ഭവനരഹിതരിൽ 243 പേരുടെ ഭവനങ്ങളാണ് മിഷൻ പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയത്. ശേഷിക്കുന്ന ഭവനങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ ഭൂമിയുള്ള അർഹരായ ഭൂരഹിതരിൽ മുഴുവൻ പേരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
