കണ്ണൂർ കോർപ്പറേഷനിൽ എൻ.ഡി.എ ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 56 വാർഡുകളിൽ 42 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് അഖിലേന്ത്യാ വൈസ് പ്രസിഡൻറ് എ. പി. അബ്ദുള്ളക്കുട്ടിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചത്. കോർപറേഷനിലെ 56 വാർഡുകളിലും എൻഡിഎ സ്ഥാനാർഥികൾ മത്സരിക്കും. ബിജെപിയുടെ മുതിർന്ന നേതാവ് യു . ടി ജയന്തൻ , നിലവിൽ കോർപ്പറേഷൻ അംഗമായ വി.കെ. ഷൈജു, ഗസൽ ഗായിക അപർണ പുരുഷോത്തമൻ തുടങ്ങിയവർ സ്ഥാനാർഥികളാണ്.

സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് സ്ഥാനാർത്ഥി നിർണയം. അർച്ചന, ശ്രീസുമ വിനോദ്, എ.ജയലത, എം.പി .രാഗിണി തുടങ്ങിയവരും മത്സരരംഗത്തുണ്ട്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ് കുമാർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.