- കണ്ണൂർ: ചിറക്കൽ പനങ്കാവ് നന്ദനം യോഗാ സെന്ററിന്റെ ഉദ്ഘാടനം യോഗ ദേശീയ കോച്ച് കെ ടി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ജീവിതരീതിയിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് കെ ടി കൃഷ്ണദാസ് സംസാരിച്ചു. ശ്രീനാരായണഗുരു ക്ലബ്ബിന്റെയും നന്ദനം കലാഗ്രാമത്തിന്റെയും സഹകരണത്തോടെയാണ് നന്ദനം യോഗ സ്റ്റഡി സെന്റർ ആരംഭിച്ചത്. ഉൽഘാടനത്തിനോട് അനുബന്ധിച്ച് ചിത്രരചന മത്സരവും സംഘടിപ്പിച്ചു. ചിത്ര രചന മത്സരത്തിന് നന്ദനം കലാഗ്രാമം ഡയറക്ടർ ദേവി നന്ദന , വിനിൽ പനങ്കാവ് എന്നിവർ നേതൃത്വം നൽകി. കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു. ശ്രീ നാരായണ ക്ലബ് ആൻ്റ് റീഡിംഗ് റൂം പ്രസിഡൻ്റ് എം മുകുന്ദൻ അധ്യക്ഷനായി. പൊടിക്കുണ്ട് വാർഡ് കൗൺസിലർ പുരുഷോത്തമൻ , സത്യൻ ടി. വി , മധുസൂദനൻ ടി.വി, സന്ദീപ് ടി .വി, ശ്രീ നാരായണ ക്ലബ് സെക്രട്ടറി ജ്യോതിസ് , പ്രകാശൻ പി , രഹന രാജീവ് (ചൈൽഡ് ലൈൻ ) വാർഡ് മെമ്പർ പ്രദീപൻ പി , ബിജു ടി വി, നന്ദനം യോഗ സ്റ്റഡി സെൻ്റർ ഡയറക്ടർമാരായ ബാബു ടി.വി, സഹജ ബാബു എന്നിവർ സംസാരിച്ചു
5 മിനിറ്റ് വായിച്ചു