കണ്ണൂർ : കേരള പത്രപ്രവർത്തക യൂനിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ചരമവാർഷിക ദിനാചരണത്തിൽ പയ്യാമ്പലത്തെ സ്മൃതി കൂടിരത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.
പത്രപ്രവർത്തക യൂനിയൻ ജില്ലാ പ്രസിഡന്റ് സി. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് പുത്തലത്ത്, കെ.എൻ ബാബു എന്നിവർ സംസാരിച്ചു. ടി.പി വിപിൻദാസ്, എം. അബ്ദുൽ മുനീർ. കെ.ഒ ശശിധരൻ, പി.വി രാജൻ , കെ.വി രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.