Placeholder Photo
/

സംസ്ഥാന സ്കൂൾ ഗ്രൂപ് 1 ഗെയിംസ് മത്സരയിനങ്ങൾ ശനിയാഴ്ച  മുതൽ

11 മിനിറ്റ് വായിച്ചു

കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ഗ്രൂപ് 1 മത്സരയിനങ്ങൾ ശനിയാഴ്ച മുതൽ 15 കണ്ണൂരിലെ വിവിധ വേദികളിൽ നടത്തും. തൈക്വാഡോ, ജിംനാസ്റ്റിക്സ്, ഫെൻസിങ്, റസലിങ്, ചെസ് എന്നീ മത്സരയിനങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്. 14 ജില്ലകളിൽനിന്നായി ഏകദേശം 2300 കുട്ടികൾ നാലു ദിവസങ്ങളായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനെത്തും. കണ്ണൂരിൽ നടക്കുന്ന മത്സരയിനങ്ങൾക്ക് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തെരേസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, വാരം യു.പി സ്കൂൾ, സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ എളയാവൂർ എന്നിവയും തലശ്ശേരി ഭാഗങ്ങളിൽ നടക്കുന്ന മത്സരയിനങ്ങൾക്ക് സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുമാണ് താമസത്തിനായി ഒരുക്കിയിട്ടുള്ളത്. തലശ്ശേരി സായി സെന്ററിൽ 12, 13 തീയതികളിൽ ജിംനാസ്റ്റിക് മത്സരങ്ങളും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ 12, 13, 14 തീയതികളിൽ റസ്‌ലിങ് മത്സരങ്ങളും 13, 14, 15 തീയതികളിൽ തൈക്വാൻഡോ മത്സരങ്ങളും കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 14, 15 തീയതികളിൽ ചെസ് മത്സരങ്ങളും 14, 15 തീയതികളിൽ തലശ്ശേരി ബാസ്കറ്റ്ബാൾ കോർട്ടിൽ ഫെൻസിങ് മത്സരങ്ങളും നടത്തും. അഞ്ചു മത്സരയിനങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളിലായി വിജയികളാവുന്ന വിദ്യാർഥികൾ ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.


മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനുള്ള എല്ലാ സൗകര്യങ്ങളും വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതിമന്ത്രി അഡ്വ. സണ്ണി ജോസഫ് ഞായറാഴ്ച ഉച്ച ഒന്നിന് ഉദ്ഘാടനം ചെയ്യും. അഡ്വ. ടി ഒ മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, അസി. സ്പോർട്സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, ജില്ല സ്പോർട്സ് കോഓഡിനേറ്റർ പി.പി. മുഹമ്മദലി, സൂപ്രണ്ട് കെ.പി. പ്രജീഷ്, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.ടി. സാജിദ് എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!