കണ്ണൂർ:സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് എകദിന പരിശീലനം സംഘടിപ്പിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൗണ്‍സിലര്‍മാര്‍ക്കാണ് കണ്ണൂര്‍ ശിക്ഷക് സദനില്‍ പരിശീലന പരിപാടി നടത്തിയത്. കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ സിസിലി ജോസഫ് ഉദ്ഘാടനം ചെയ്തു. കമ്മീഷന് അംഗം പി ഷാജേഷ് ഭാസ്കര്‍ വിഷയാവതരണം നടത്തി. കമ്മീഷന് അംഗം ബി. മോഹന്‍ കുമാര്‍ അധ്വക്ഷത വഹിച്ചു. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ. സി അഭിലാഷ് സ്വാഗതവും അജീം നന്ദിയും പറഞ്ഞു.

മാറുന്ന കാലഘട്ടത്തില്‍ കുട്ടികള്‍ നേരിടുന്ന മാനസിക, വൈകാരിക, സൈബര്‍ പ്രശ്നങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ച് പരിഹരിക്കുവാനുള്ള മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച് ക്ലിനിക്കല്‍ സൈക്കാളജിസ്റ്റുമാരായ മുഹമ്മദ് ഷഫീക്ക്, ധീരജ് ദിലീപ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. പി ഹംസക്കുട്ടി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം വത്സലന്‍ കുമ്പളപ്പറവന്, കമ്മീഷന് അംഗങ്ങള്‍ എന്നിവരടങ്ങിയ പാനല്‍ കുട്ടികളുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.