/

സംസ്ഥാന സ്‌കൂൾ പ്രവർത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം; അർജുന് അനുമോദനം

4 മിനിറ്റ് വായിച്ചു

കണ്ണൂര്‍:പാലക്കാട് മണ്ണാർകാട് നടന്ന സംസ്ഥാന സ്‌കൂൾ പ്രവർത്തി പരിചയ മേളയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ എൻ എസ് അർജുനെ പട്ടിക വർഗ വികസന വകുപ്പിനു വേണ്ടി സീനിയർ സൂപ്രണ്ട് പി ഗിരീഷ് അനുമോദിച്ചു.

വയനാട് സ്വദേശിയായ എൻ എസ് അർജുൻ ഹൈസ്ക്കൂൾ വിഭാഗത്തിൽ ചിരട്ട കൊണ്ടുള്ള ഉൽപന്ന നിർമ്മാണ മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. കണ്ണൂർ ജില്ലാ തല മത്സരത്തിൽ സെക്കൻഡ് എ ഗ്രേഡ് മേടിച്ചാണ് അർജുൻ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്.അനുമോദന ചടങ്ങിൽ സ്കൂ‌ൾ മാനേജർ വീരേന്ദ്രകുമാർ,സീനിയർ ക്ലർക്ക് എൻ പി സജ്ന, ഓഫീസ് ഹോസ്റ്റൽ മെസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!