കണ്ണൂർ:പ്രഥമ മലയാളി ഒളിമ്പ്യൻ സി കെ ലക്ഷ്മണന്റെ ചരമവാർഷിക ദിനം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. കണ്ണൂർ സ്റ്റേഡിയത്തിന്റെ മുന്നിലുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ പി കെ ജഗന്നാഥൻ ഹാരാർപ്പണം നടത്തി.

അനുസ്മരണ ചടങ്ങിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഷാഹിൻ പള്ളികണ്ടി അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി, ഒളിമ്പിക് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം കെ രാജേഷ്, കെ രാമദാസ്, അഡ്വക്കേറ്റ് സി കെ രത്നാകരൻ, രമേശൻ, മുഹമ്മദലി,ബൈജു എന്നിവർ സംസാരിച്ചു. നിരവധി കായിക താരങ്ങളും കായിക പ്രേമികളും പുഷ്പാർച്ചനയിൽ പങ്കെടുത്തു. കേരള കായിക ചരിത്രത്തിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ ഒളിമ്പ്യൻ സി കെ ലക്ഷ്മണന്റെ സ്മരണകൾ ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു.