/

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു

7 മിനിറ്റ് വായിച്ചു

കണ്ണൂര്‍:ഡിസംബർ ആദ്യവാരം തലശ്ശേരിയിൽ നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതിക്ക് രൂപം നൽകി.വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർ മുഖ്യരക്ഷാധികാരികളും
കാരായി രാജൻ എംഎൽഎ ചെയർമാനും നഗരസഭ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ വർക്കിങ് ചെയർമാനും കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ ഡി ഷൈനി ജനറൽ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. തലശ്ശേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ–കലാ–കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹെൻറി ആന്റണി, കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി രവീന്ദ്രൻ എന്നിവർ വൈസ് ചെയർമാന്മാരാണ്.

തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ അഷറഫ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ ഭാരതി, എസ്എസ്കെ കണ്ണൂർ ഡിപിസി എം സി ഹാഷിം, തലശ്ശേരി സൗത്ത് എഇഒ സി പി പ്രീത, ആർഡിഡി എച്ച്എസ്ഇ എ കെ വിനോദ് കുമാർ, തലശ്ശേരി നോർത്ത് എഇഒ എ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!