കണ്ണൂർ: ഫെഡറേഷൻ ഓഫ് നാഷനൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ) കണ്ണൂർ ഡിവിഷൻ നേതൃത്വത്തിൽ തപാൽജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. തലശ്ശേരി പോസ്റ്റൽ ഡിവിഷൻ ഇല്ലാതാക്കുന്ന നടപടി റദ്ദാക്കുക, സ്വകാര്യവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ ഫ്രാഞ്ചൈസികൾ നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, ഡി.എസ്.എസ് ആപ് ഗ്രാമീണ ഡാക് സേവക് ജീവനക്കാരെ അടിച്ചേൽപിക്കാനുള്ള നടപടി നിർത്തിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഡിവിഷനൽ ചെയർമാൻ വി.പി. ചന്ദ്രപ്രകാശ് അധ്യക്ഷത വഹിച്ചു. എഫ്.എൻ.പി.ഒ സംസ്ഥാന കൺവീനർ കെ.വി. സുധീർ കുമാർ മുഖ്യപ്രഭാഷണം നടത്തി. പി.വി. രാമകൃഷ്ണൻ, കരിപ്പാൽ സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ദിനു മൊട്ടമ്മൽ, ഷജിൽ നമ്പ്രോൻ, സി.വി. ചന്ദ്രൻ, പി.ടി. രന്ദീപ്, എം. നവീൻ എന്നിവർ സംസാരിച്ചു. ജീവനക്കാർ ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് പ്രകടനം നടത്തി.