കണ്ണൂർ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കാര്‍ഷിക അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട സര്‍വീസ് ക്യാമ്പുകള്‍ നടത്തും. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാം.
സ്പെയര്‍ പാര്‍ട്സുകള്‍ക്ക് 25 ശതമാനം മുതല്‍ (പരമാവധി 1000 മുതല്‍ 5000 രൂപ വരെ) വരെയും റിപ്പയര്‍ ചാര്‍ജിന് 25 ശതമാനവും (പരമാവധി 1000 രൂപ) ധനസഹായം ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ ഏഴ് വരെ സ്വീകരിക്കും. രണ്ട് ഘട്ടമായി 20 സര്‍വീസ് ക്യാമ്പുകളാണ് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫിസ് നേതൃത്വത്തില്‍ നടത്തുക.
വിവരങ്ങള്‍ക്കും അപേക്ഷ ഫോറങ്ങൾക്കും അതത് കൃഷി ഭവനുമായോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫിസിലും ബന്ധപ്പെടാം. ഫോണ്‍: 9383 472 051, 9383 472 052