എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കാൻ തീരുമാനം. മുഗൾ ചരിത്രം,ഗുജറാത്ത് കലാപം അടക്കം ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. എസ് സിഇആർടി ഇതിനായി സപ്ലിമെന്ററി ആയി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ…
സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. ഐഎന്‍എസ് സുമേധാ കപ്പലില്‍ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഇവര്‍ ഇന്നു രാത്രി പ്രാദേശിക സമയം 9.30ന്…
തിരുവില്വാമലയിലെ എട്ട് വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം പുറത്ത്. ഫോൺ പൊട്ടിത്തെറിച്ചുണ്ടായ പരിക്ക് മരണകാരണമായെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുഖത്തും തലയ്ക്കും പരിക്കേറ്റു. മരണകാരണമായത് ഈ പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5…
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെയാണ് മത്സരം നടക്കുക. പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളോടെയാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്.…
സുഡാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി തുടരുന്നു. ദൗത്യത്തിന് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലാണ് ഉള്ളത്. പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കും. അതിനിടെ സുഡാനിൽ വെടി നിർത്തൽ 72 മണിക്കൂർ കൂടി…
രാജ്യത്തെ ആദ്യ ജലമെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. കൊച്ചിയുടെ വികസനത്തിന് കുതിപ്പേകുന്നതാണ് വാട്ടർ മെട്രോ.വൈറ്റില-കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 ന് ആരംഭിക്കും. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തുമെന്നാണ് മന്ത്രി പി.രാജീവ് അറിയിച്ചത്.…
ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. രോഹിത് ശര്‍മ്മയും ഹര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍ വരുന്നു എന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.തുടര്‍ജയങ്ങളുമായി മുന്നേറുമ്പോഴാണ് പഞ്ചാബിനോട് മുംബൈ തോറ്റത്.ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് അതിലേക്ക് വഴിവച്ചത്.കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയ…
വന്ദേഭാരത് യാത്ര തുടങ്ങി. പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ഫ്‌ളാഗ് ാേഫ് ചെയ്തതോടെയാണ് കേരളത്തിൽ വന്ദേഭാരത് യാത്ര ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവർത്തകരുമാണ് ആദ്യ…
ഇന്ന് സ്വർണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ കേരളത്തിലെ ഇന്നത്തെ ഔദ്യോഗിക വില 5585 രൂപയും പവന് 44680 രൂപയുമാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ…
ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ…