അഖിലേന്ത്യാ കിസാൻ സഭ രൂപീകരണത്തിന്റെ എൺപത്തിയെട്ടാമത് വാർഷികാഘോഷം കണ്ണൂരിൽ എൻ.ഇ.ബാലറാം സ്മാരകത്തിൽ കിസാൻ സഭ കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന സെകട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജെ.വേണുഗോപാലൻ നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ.പി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.…
ബിജെപി കോർ കമ്മിറ്റി പുനസംഘടിപ്പിച്ചു. അൽഫോൺസ് കണ്ണന്താനത്തിനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ എസ് രാധാകൃഷ്ണൻ, പ്രഫുൽ കൃഷ്ണൻ, വി വി രാജേഷ്, നിവേദിത സുബ്രമണ്യം, കെ അനീഷ് കുമാർ എന്നിവരും കോർ കമ്മിറ്റിയിൽ. കണ്ണന്താനത്തിനെ ഉൾപ്പെടുത്തിയത് ക്രൈസ്‌തവ വിഭാഗങ്ങളോട് അടുക്കാനാണ്.ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി…
സ്‌കൂളിലെ ഉച്ചഭക്ഷണം അശ്രദ്ധമായി വിളമ്പിയതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റു. മധ്യപ്രദേശ് ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂൾ തിങ്കളാഴ്ചയാണ് സംഭവം. തുറന്നിരുന്ന ചൂടുള്ള പരിപ്പുകറി പാത്രത്തിലേക്ക് വിദ്യാർത്ഥിനി വീഴുകയായിരുന്നു. 30 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്.…
വെള്ളാപ്പള്ളി നടേശൻ പ്രതിയായ എസ് എൻ കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെനനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളി.തുടരന്വേഷണത്തിന് ഉത്തരവിട്ട…
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നാല് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇതോടെ ഉന്നത ഉദ്യോഗസ്ഥർ താമരശ്ശേരിയിലേക്ക് പുറപ്പെട്ടു. ഐജി നീരജ് കുമാർ ഗുപ്തയും ഉത്തര മേഖല ഡിഐജി പി വിമലാദിത്യയും അന്വേഷണ ഉദ്യോഗസ്ഥരെ കാണും. പരപ്പൻ പൊയിലിലെ വീട്ടിൽ നിന്ന് മുഹമ്മദ്…
കണ്ണൂർ മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരിപ്പായി സ്വദേശി കെ പി രാജേഷ് ആണ് മരിച്ചത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കിട്ടിയത്. …
കുപ്പിയിൽ പെട്രോൾ ചോദിക്കണ്ട, ഇനി കിട്ടില്ല; പാചക വാതകം മറ്റ് വാഹനങ്ങളിൽ കൊണ്ട് പോകുന്നതിനും വിലക്ക്
സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക്. ഇത് സംബന്ധിച്ച 2002ലെ പെട്രോളിയം സേഫ്റ്റി നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നടപടി. നിയമം വന്നതോടെ ഇന്ധനം തീർന്നാൽ പോലും കുപ്പിയുമായി പമ്പിൽ ചെന്നാൽ…
യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി ഉടൻ ബ്ലഡ് മണി നൽകിയില്ലെങ്കിൽ തിരിച്ചടിയാകും. ശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിൽ യമൻ സുപ്രീംകോടതിയിൽ നടപടി വേഗത്തിലായിട്ടുണ്ട്. തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ന്യായാധിപന്മാർ. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ്…
ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ക്യാപിറ്റൽസിൻ്റെ തട്ടകമായ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കളിച്ച മത്സരങ്ങളെല്ലാം തോറ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഡൽഹി മൂന്ന് കളി തോറ്റപ്പോൾ മുംബൈ…