നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. തെലങ്കാനയും, ആന്ധ്രാപ്രദേശുമാണ് നാലും…

/

കൗമാരക്കാരിലെ വാക്സിനേഷന്‍; രജിസ്ട്രേഷന്‍ ജനുവരി ഒന്നുമുതല്‍

കൗമാരക്കാരിലെ വാക്സിനേഷന്‍റെ രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ. പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ളവര്‍ക്ക് ജനുവരി ഒന്ന് മുതൽ വാക്സിനേഷനായി കൊവിൻ ആപ്പിൽ രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം. സ്കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താമെന്ന് കൊവിൻ ആപ്പ് തലവൻ ആർ എസ് ശർമ്മ വ്യക്തമാക്കി. കൗമാരക്കാരില്‍…

സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം

സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് പൊലീസിന്റെ നിയന്ത്രണം. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. രാത്രി 10 ന് ശേഷം ഡി.ജെ പാർട്ടി നടത്താൻ പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൊലീസിന് നൽകണം. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഹോട്ടൽ ഉടമ…

/

മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ടു; മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

ഇടുക്കി: മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ട മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ദേവികുളം തഹസിൽദാര്‍ ഉൾപ്പടെയുള്ളവര്‍ക്കെതിരെയാണ് റവന്യൂമന്ത്രി കെ രാജൻ നേരിട്ട് നടപടിയെടുത്തത്.ദേവികുളം തഹസിൽദാര്‍ ആര്‍ രാധാകൃഷ്ണൻ, മൂന്നാര്‍ സ്പെഷ്യൽ തഹസിൽദാര്‍ പി പി ജോയ്, ദേവികുളം താലൂക്ക് സര്‍വെയര്‍ ഉദയകുമാര്‍‍…

/

സവാക് കൊറ്റാളി യൂനിറ്റ് രൂപീകരണ കൺവെൻഷൻ

സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ്അസോസിയേഷൻ ഓഫ് കേരള (സവാക്) കൊറ്റാളി യൂനിറ്റ് രൂപീകരണ കൺവെൻഷൻ കൊറ്റാളി അഞ്ജലി കലാക്ഷേത്രത്തിൽ വെച്ച് നടന്നു. സവാക് സംസ്ഥാന സെക്രട്ടറി അഡ്വ: പി.പി.വിജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വത്സൻ കൊളച്ചേരി അദ്ധ്യക്ഷത വഹിച്ചു – മെമ്പർഷിപ്പ് തുക ഏറ്റുവാങ്ങലും…

/

‘യുഡിഎഫും ബിജെപിയും ചെറിയ വിഷയങ്ങളിൽ വരെ വർഗീയത കലർത്തുന്നു: മുഖ്യമന്ത്രി

മലപ്പുറം: പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് ബിജെപിക്ക് ബദലാകാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുൽ ഗാന്ധിയുടെ ആഹ്വാനം ബിജെപിയുടെ ബി ടീമാകാനാണെന്നും കുറ്റപ്പെടുത്തി.ബിജെപിയെ രാഷട്രീയമായി നേരിടാൻ പ്രാദേശിക സഖ്യങ്ങൾ ഉയർന്നുവരണം. കേരളത്തിൽ ഇനി വികസനം നടക്കാൻ പാടില്ലെന്ന…

//

യാത്ര മുടങ്ങി,അരലക്ഷം നഷ്ടം, ഒപ്പം അപമാനവും, കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയിൽ പിഴവെന്ന് വീട്ടമ്മ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ  കൊവിഡ് പരിശോധനാഫലത്തിലെ  പിഴവ്  കാരണം യാത്ര മുടങ്ങിയതായി പരാതി.കോഴിക്കോട് പാവങ്ങാട് സ്വദേശി നീന വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെയാണ് അധിക‍ൃതർക്ക് പരാതി നൽകിയത്. കോഴിക്കോട് പാവങ്ങാട് സ്വദേശിയായ നീന വെള്ളിയാഴ്ച്ചയാണ് അടിയന്തര ആവശ്യത്തിനായി ദുബായിലുള്ള മകളുടെ അടുത്തേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തത്.…

/

ജെൻഡര്‍ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല: വിദ്യാഭ്യാസ മന്ത്രി

ആൺകുട്ടികളും പെൺകുട്ടികളും മാത്രം പഠിക്കുന്ന സ്കൂളുകൾ പി.ടി.എ തീരുമാനപ്രകാരം മിക്സഡ് സ്കൂളാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് ജെൻഡര്‍ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാരിന് നീക്കമുണ്ടെന്ന്…

//

10 ടണ്‍ ആന്ധ്ര തക്കാളിയെത്തി; ഹോര്‍ട്ടികോര്‍പ്പ് വഴി 48 രൂപയ്ക്ക് ലഭ്യമാക്കും

തിരുവനന്തപുരം: പച്ചക്കറി വിലകുറയ്ക്കാനുള്ള  നടപടിയുടെ ഭാ​ഗമായി ആന്ധ്രാപ്രദേശില്‍ (Andhra Pradesh) നിന്ന് 10 ടൺ തക്കാളി കൃഷി വകുപ്പ് കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച തക്കാളി 48 രൂപയ്ക്കാണ് ഹോർട്ടിക്കോർപ്പ് വഴി വിൽക്കുന്നത്. ആനയറ ഹോർട്ടിക്കോർപ്പ് ഗോഡൗണിൽ കൃഷി വകുപ്പ് ഡയറക്ടർ തക്കാളി…

/

ദിശാ ദർശൻ: പി.ടി. ഉഷ 30ന് ശ്രീകണ്ഠപുരത്ത്

ശ്രീ​ക​ണ്ഠ​പു​രം: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ യു​ടെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ദി​ശാ ദ​ർ​ശ​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പി.​ടി. ഉ​ഷ​യു​മാ​യി സം​വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു.30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത കാ​യി​ക…

//