സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും. സംസ്ഥാനത്തെ വാക്‌സിനേഷൻ ഊർജ്ജിതമാക്കാനുളള നടപടികൾ യോഗത്തിൽ ചർച്ചയാകും. ഓൺലൈനായാണ് യോഗം.സംസ്ഥാനത്ത് ഇന്നലെ 19 പേർക്ക് കൂടി…
എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ്.രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി…
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപന. ക്രിസ്മസ് തലേന്ന് ബെവ്‌കോ മാത്രം വിറ്റത് 65 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടിയുടെ കൂടുതൽ കച്ചവടമാണ് നടന്നത്.ഏറ്റവും കൂടുതൽ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവർ ഹൗസിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വിറ്റത് 73.54 ലക്ഷം രൂപയുടെ…
രാജ്യത്ത് ജനുവരി 10 മുതൽ മുൻ കരുതൽ ഡോസ് നൽകി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം. ആദ്യം സ്വീകരിച്ച അതേ വാക്‌സിനാകും ബൂസ്റ്റർ ഡോസായി ലഭിക്കുക. വാക്‌സിനുകൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് വെല്ലൂർ മെഡിക്കൽ കോളജിൽ നടന്ന പഠനങ്ങളുടെ അന്തിമ വിശകലനത്തിന് ശേഷമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.മൂന്ന് കോടി…
കണ്ണൂർ: കണ്ണൂർ പ്രസ്സ് ക്ലബ് ലിഫ്റ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മം സ്പീക്കർ എം.ബി രാജേഷ് നിർവ്വഹിച്ചു. ജില്ലയുടെ സാമൂഹിക സാംസ്കാരിക വികസന കാര്യങ്ങളിൽ സജീവമായി നിലകൊള്ളുന്ന കണ്ണൂർ പ്രസ്സ് ക്ലബിന്റെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമായി മുന്നോട്ടു പോകാൻ പുതിയ ലിഫ്റ്റ് കോംപ്ലക്സ് സഹായകരമാകട്ടെയെന്ന് എം.ബി…
കാർഷിക നിയമങ്ങൾ വീണ്ടും വന്നേക്കുമെന്ന് സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. ഇത് സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ ഒരു പൊതുപരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്ര സർക്കാരിന് നിരാശയില്ലെന്നും മന്ത്രി പറഞ്ഞു.…
കേരളത്തിനു പിന്നാലെ ദുബൈയിലും തരംഗമായി ടോവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’. ദുബൈയിലുള്ള ‘ഐൻ ദുബൈ’ എന്ന ലോകോത്തര യന്ത്ര ഊഞ്ഞാലിൽ ചിത്രത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഐൻ ദുബൈ എന്ന കൂറ്റൻ ഊഞ്ഞാൽ ചക്രത്തിൽ ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. കുടുംബസമേതമെത്തിയ ടോവിനോ…
പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. പന്തളം കുളനട മാന്തുകയിൽ ഇരു വിഭാഗം ആളുകൾ തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാനാണ് പൊലീസ് സംഘം എത്തിയത്.മാന്തുക സ്വദേശി സതിയമ്മ മകൻ അജികുമാർ എന്നിവരെ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.പ്രശ്ന പരിഹാരത്തിന് ശ്രമിച്ച പൊലീസ് സംഘത്തെ കുളനട സ്വദേശി…
വഖഫ് നിയമന വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്. സമരത്തിന്റെ രണ്ടാം ഘട്ടം വരുന്ന മൂന്നാം തീയതി ചേരാനിരിക്കുന്ന ലീഗ് നേതൃയോഗം തീരുമാനിക്കും. സമസ്തയ്ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ തുടര്‍നടപടി ഇല്ലാത്തതടക്കം വിഷയങ്ങള്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ലീഗ് ഉന്നയിക്കും. സ്വന്തം നിലയ്ക്ക് തന്നെ…
ബൈക്കിൽ കടത്തുകയായിരുന്ന 54 കുപ്പി മദ്യവുമായി ആസ്സാം സ്വദേശി പിടിയിൽ.ഉത്തരമേഘലാ ജോയൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ പന്നിയൂർ കൂനം ഭാഗങ്ങളിൽ നടത്തിയ…