കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്

കാലാവസ്ഥ അനുകൂലമായാൽ മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തും. വൈകിട്ട് നാലിന് നടത്താനാണ് തീരുമാനം. വ്യാഴാഴ്ച നഗരത്തിൽ മഴയൊഴിഞ്ഞുനിന്ന സാഹചര്യം കണക്കിലെടുത്തും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്​ പരിഗണിച്ചുമാണ് തീരുമാനം. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്​.പൂരം നാളിൽ പുലർച്ച മൂന്നിന് നടക്കേണ്ട…

//

ലൈംഗികാതിക്രമ പരാതി;നടൻ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ദുബായിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും.പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ…

//

നടിയെ ആക്രമിച്ച കേസ്:”അന്വേഷണച്ചുമതല ശ്രീജിത്തിനല്ല, ഷേഖ് ദര്‍വേഷിനെന്ന് “സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്നും എഡിജിപി എസ് ശ്രീജിത്ത് മാറിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തെ…

//

വാ​ഗമൺ ഓഫ് റോഡ് റേസ് കേസ്;നടൻ ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

വാഗമൺ ഓഫ് റോഡ് റേസ് കേസിൽ നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു.നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി RDO ആർ.രമണൻ  പറഞ്ഞു.വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ…

//

‘ആര്‍ഭാടങ്ങളും ആഡംബരവുമില്ല’; പി ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍

സിപിഐഎം നേതാവും മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയാവുന്നു.ഈ മാസം 22 ന് തവനൂരിലെ വൃദ്ധ സദനത്തില്‍ വെച്ചാണ് വിവാഹം നടക്കുക. രാവിലെ ഒന്‍പത് മണിക്കാണ് ചടങ്ങ്.ആര്‍ഭാടങ്ങളില്ലാതെയാവും ചടങ്ങ് എന്നാണ് കുടുംബം അറിയിക്കുന്നത്. തിരുവനന്തപുരം പി ടി…

//

സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള ഗോതമ്പ് വിതരണം നിർത്തി

സംസ്ഥാനത്തെ മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുൻഗണനാ റേഷൻ കാർഡിന്റെ ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം സൗജന്യമായി നൽകി വന്ന ഒരു കിലോ ഗോതമ്പിന്റെ വിതരണം നിർത്തി. ഈ ഇനം ഗോതമ്പിനെ ഇ പോസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നത് ഇന്നലെ മുതൽ…

//

കര്‍ണാടക ‘പുറത്താക്കിയ’ ഭഗത് സിംഗിനെ ചേര്‍ത്തുപിടിച്ച് കേരളം; മലയാള പാഠപുസ്തകങ്ങളില്‍ ഭഗത് സിംഗ് ഉണ്ടാകുമെന്ന് മന്ത്രി ശിവന്‍കുട്ടി

കേരളസര്‍ക്കാര്‍ ഭഗത് സിംഗിന്റെ ചരിത്രം പാഠപുസ്തകങ്ങളിലൂടെ വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് മന്ത്രി ശിവന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ…

///

“ഉമാ തോമസിന് കൂടുതല്‍ ലീഡ് നല്‍കുന്ന ബൂത്ത് കമ്മിറ്റിക്ക് 25,001 രൂപ”; പ്രഖ്യാപിച്ച് ‘ഇന്‍കാസ്’, കാശെറിഞ്ഞ് വോട്ടുപിടിക്കലെന്ന് സിപിഐഎം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിയ്ക്ക് പണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ്. ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്.…

///

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് സസ്പെൻഷനിലായ കെഎസ്ആർടിസി ഡ്രൈവറുടെ സസ്‌പെൻഷൻ പിൻവലിച്ചു

 ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ഒക്ടോബറില്‍  സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ  മുന്നിലായിരുന്നു കെഎസ്ആര്‍ടിസി ബസ്   വെള്ളക്കെട്ടില്‍ മുങ്ങിയത്.വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും…

//

‘കെഎസ്ആര്‍ടിസി ബസുകള്‍ സ്‌കൂളുകളാകുന്നു’; വേറിട്ട പരീക്ഷണവുമായി ഗതാഗതവകുപ്പ്

കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്ന പുതിയ പരീക്ഷണവുമായി ഗതാഗത വകുപ്പ്. മണക്കാട് ടിടിഇ സ്‌കൂളിലാണ് ബസുകള്‍ ക്ലാസ് മുറികളാകുന്നത്. ഇതിനായി രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ ഗതാഗത വകുപ്പ് വിട്ടുനല്‍കും.എത്രയും പെട്ടെന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഗതാഗതവകുപ്പ് മന്തി ആന്റണി രാജു അറിയിച്ചു. ആദ്യഘട്ട…

//