രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ന്യൂഡൽഹി: രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ ഇന്ന് മുതൽ നൽകി തുടങ്ങും. അറുപതുവയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർഡോസ് വാക്സിനും ഇതോടൊപ്പം നൽകും. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് നിർമ്മിക്കുന്ന കോർബിവാക്‌സ് വാക്‌സിനാണ് പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള കുട്ടികൾക്ക് നൽകി തുടങ്ങുക.…
കൊവിഡ് നഷ്ടപരിഹാരത്തിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നുവെന്ന വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രശ്‌നം മറികടക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്തിനോട് കഴിഞ്ഞതവണ കോടതി ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് ഏറെ അസ്വസ്ഥപ്പെടുത്തുന്നതെന്ന്…
മാർച്ച് 10 ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെയും കിഡ്‌നി കെയർ കേരള യുടെയും ആഭിമുഖ്യത്തിൽ ആരോഗ്യ സദസ്സ് സംഘടിപ്പിക്കുന്നു . നെഫ്രോളജി ,യൂറോളജി ,കാർഡിയോളജി ,ജനറൽ ഹെൽത്ത് വിഭാഗത്തിലുള്ള പ്രമുഖ ഡോക്ടർമാരുടെ സാന്നിധ്യത്തോടെയാണ് ആരോഗ്യസദസ്സ് സംഘടിപ്പിക്കുന്നത് .ഇന്ന് (മാർച്ച്…
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍…
കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ എത്തിയ മെഡിക്കൽ വിദ്യാര്‍ത്ഥികൾക്കും, യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്ന ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കാത്ത മെഡിക്കൽ വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി.വിദേശ സർവകലാശാലയുടെ മെഡിസിൻ ഡിഗ്രി ഉള്ളവർക്കും , നിലവിൽ…
കണ്ണൂർ :വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കണ്ണൂർ കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി രതീഷിന്റെ ഭാര്യ രമ്യ (28) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.ശനിയാഴ്ച രാവിലെ ആറേമുക്കാലോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രമ്യയെ ആശുപത്രിയിലേക്ക്…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് വാങ്ങിയ ഉപകരങ്ങളില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നെന്ന് കാട്ടി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടരന്വേഷണത്തിന് മൂന്ന് വർഷത്തിനപ്പുറവും സർക്കാർ അനുമതിയില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്ഥർ തന്നെയാണ് വ്യാജ ഉപകരണങ്ങളടക്കം വാങ്ങി ക്രമക്കേട് നടത്തിയെന്ന് തെളിവുകൾ…
സംസ്ഥാനത്തെ പൊതുജന ആരോഗ്യ രംഗത്ത് ചരിത്രമായി കോട്ടയം മെഡിക്കൽ കോളേജിലെ അദ്യ കരൾ മാറ്റ ശസ്ത്രക്രിയ വിജയം. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ സുബീഷ് ഇന്ന് ആശുപത്രി വിട്ടു. വീട്ടിലേക്കു പോകുന്നതിന് മുന്നെയായി സുബിഷിനെ കാണാൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തി.…
സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന എസ്എംഎ ക്ലിനിക് ( സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ) എസ്എടി ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച് തളര്‍ച്ചയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി കഷ്ടപ്പെടുന്ന…
കണ്ണൂർ (പരിയാരം) ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കുന്നതിന് സർക്കാർ തീരുമാനിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. നേരത്തെ പ്ലാസ്റ്റിക് സർജറി വിഭാഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ നവംബറിൽ…