രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
നവകേരളം കര്‍മ്മ പദ്ധതി 2 ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകള്‍) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ്…
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിൽ ആശങ്ക. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നതോടെയാണ് ആശങ്ക വർധിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 6050 പേർക്കാണ്. കൊവിഡിനൊപ്പം തന്നെ പോസിറ്റിവിറ്റി നിരക്കും കൂടുന്നുണ്ട്. 3.39 ശതമാനം ആണ്…
ഇന്ന് ലോക ആരോഗ്യദിനം. ലോകാരോഗ്യസംഘടന നിലവിൽ വന്നിട്ട് എഴുപത്തി അഞ്ച് വർഷം തികയുന്നു. ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും പ്രതിരോധിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ലോകം മുഴുവനുമുള്ള ജനങ്ങളുടെ ആരോഗ്യം…
കണ്ണൂർഃ ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ “എല്ലാവർക്കും ആരോഗ്യം” എന്ന ലോകാരോഗ്യ ദിന സന്ദേശം ഏറെ പ്രസക്തമാണെന്ന് ഐഡി ആർ എൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും ആരോഗ്യം എന്ന തീം അവതരിപ്പിച്ചുകൊണ്ടുള്ള…
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്. ഇപ്പോൾ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 25,587 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ…
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,435 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ അവസാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് 4,777 കേസുകളാണ്…
സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90% സ്‌കോറും, കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93% സ്‌കോറും നേടിയാണ്…
സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹോട്ടൽ- റെസ്റ്റോറന്‍റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച ഹെൽത്ത് കാർഡുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷ്യ വിഷബാധകളുടെ അടക്കം പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്. ഹെൽത്ത് ക്ർഡ്…