‘മരണകാരണം കൊവിഡാണെങ്കിൽ അത് എഴുതരുത്’; ഡോക്ടർമാർക്ക് നിർദ്ദേശവുമായി ചൈന

മരണകാരണം കൊവിഡാണെങ്കിൽ ഡോക്ടർമാർ അത് എഴുതരുതെന്ന നിർദ്ദേശവുമായി ചൈന. റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ വിവിധ സർക്കാർ ആശുപത്രികളിലെ 6 ഡോക്ടർമാർ ഇക്കാര്യം വെളിപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിക്കുന്ന രോഗിയാണെങ്കിൽ മരണ സർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്തരുതെന്ന് വാക്കാലുള്ള നിർദ്ദേശം ലഭിച്ചു എന്നാണ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.…

////

സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ വാഹനമോടിക്കാം; അനുമതി ലഭിച്ച രാജ്യങ്ങള്‍ ഇവയാണ്

യുഎഇയില്‍ താമസിക്കുന്ന വിദേശികളില്‍ സ്വന്തം ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ 44 രാജ്യങ്ങള്‍ക്ക് അനുമതി. ഇന്ത്യയില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇത് പ്രയോജനം ചെയ്യില്ല. ദേശീയ ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ വാഹനമോടിക്കാവുന്ന രാജ്യങ്ങളുടെ പട്ടിക ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്. നിബന്ധനകള്‍ പാലിച്ചായിരിക്കണം യുഎഇ ലൈസന്‍സ് ഉപയോഗിച്ച് മറ്റ്…

//

പിരിച്ചുവിടൽ മൈക്രോസോഫ്റ്റിലും; 10000ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാവുമെന്ന് റിപ്പോർട്ട്

ടെക് കമ്പനികളിലെ വ്യാപക പിരിച്ചിവിടൽ മൈക്രോസോഫ്റ്റിലും. മൈക്രോസോഫ്റ്റിൽ നിന്ന് 10000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെറ്റ, ട്വിറ്റർ, ആമസോൺ തുടങ്ങിയ കമ്പനികളുടെ ചുവടുപിടിച്ചാണ് മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നത്. കമ്പനിയിലെ ആകെ ജീവനക്കാരിൽ 5 ശതമാനം ആളുകൾക്കാണ് ഈ ആഴ്ച ജോലി നഷ്ടമാവുക.…

//

അന്യസ്ത്രീകളെ നോക്കാൻ പാടില്ലെന്ന് താലിബാൻ; അലുമിനിയം ഫോയിൽ കൊണ്ട് മുഖംമറച്ച് അഫ്ഗാന്‍ കടകളിലെ ബൊമ്മകള്‍

താലിബാൻ ഭരണം വന്നതിന് ശേഷം അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ എല്ലാം തലയും മുഖവും ‌മറച്ചു. വിഗ്രഹാരാധന ഇസ്‍ലാമിൽ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ കടകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. തുണികൊണ്ടുള്ള മുഖം മൂടികള്‍, ചാക്കുകൊണ്ടുള്ള…

/

വിവാഹ മോചന ശേഷം മക്കളുടെ സ്‌കൂള്‍ ഫീസ് കൊടുത്തില്ല; മുന്‍ ഭര്‍ത്താവിനെതിരെ കേസുമായി യുവതി

വിവാഹമോചനം നടന്നെങ്കിലും മക്കളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിനാല്‍ മുന്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. അബുദാബിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, ഇയാള്‍ 104,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിട്ടു. കേസനുസരിച്ച് യുവതി മുന്‍ ഭര്‍ത്താവില്‍ നിന്ന്…

///

ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനം ഇന്ന്

ന്യൂസീലഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് ആരംഭിക്കും. കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ എന്നിവർ ഇന്ത്യൻ ടീമിൽ ഇല്ല. പരുക്കിനെ തുടർന്ന് ശ്രേയാസ് അയ്യർ പുറത്തായപ്പോൾ…

//

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. ഫ്രാന്‍സ് പൗരയായ ലൂസൈല്‍ റാന്‍ഡന്‍ ആണ് തന്റെ 118ാം വയസില്‍ വിടപറഞ്ഞത്. ടൗലോണിലെ നഴ്‌സിഹ് ഹോമിലായിരുന്നു അന്ത്യം. 1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് സിസ്റ്റര്‍ ആേ്രന്ദ എന്നറിയപ്പെടുന്ന റാന്‍ഡന്‍ ജനിച്ചത്. 1944ല്‍…

///

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ. ഇത് അഞ്ചാം തവണയാണ് ഖത്തർ ഈ സ്ഥാനത്ത് എത്തുന്നത്. 2019 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. ഈ വർഷത്തെ നുംബിയോ ക്രൈം സൂചികയിലാണ് ഖത്തർ വീണ്ടും ഒന്നാമതെത്തിയത്. 14.8 ആണ് കുറ്റകൃത്യ…

///

നേപ്പാൾ വിമാന ദുരന്തം; ഇതുവരെ 68 മരണം, ബ്ലാക്ക് ബോക്സ് കണ്ടെത്തി

കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ നേപ്പാൾ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിൽ ഇതുവരെ 68 മൃതദേഹങ്ങൾ കണ്ടെത്തി. ലാൻഡിങ്ങിന് തൊട്ടു മുൻപാണ് യതി എയർലൈൻസിന്റെ എടിആർ 72 എന്ന ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് വരുകയായിരുന്നു വിമാനം.…

//

മലയാളി ബാലിക ജിദ്ദയില്‍ മരണമടഞ്ഞു

മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ – പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി നിഷ്‌മ ദമ്പതികളുടെ മകൾ റിസ ഖദീജ (8) ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഛർദിയും തലവേദനയും ഉണ്ടായി. സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിൽ ബ്ലീഡിങ് കണ്ടെത്തിയത്. പിന്നീട്…

/////