പത്ത് മാസവും മൂന്നാഴ്ചകളും നീണ്ടുനിന്ന റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. ഹെലികോപ്റ്റര്‍ അപകടത്തില്‍ യുക്രൈന് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സെലന്‍സ്കിയുടെ പ്രതികരണം. ഈ യുദ്ധം തുടങ്ങിയത് തങ്ങള്‍ ആയിരുന്നില്ലെങ്കിലും ഇപ്പോള്‍ ഇത് അവസാനിപ്പിക്കാന്‍ സമയമായെന്ന് സെലൻസ്കി പറഞ്ഞു. നമ്മള് ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. നമ്മള് വളരെ ശക്തരാണെന്ന് വ്യക്തമായിക്കഴിഞ്ഞു. കിഴക്ക് മാത്രമല്ല…
ഇറാനിൽ പെൺകുട്ടികൾ സ്കൂളിൽ പോകാതിരിക്കാൻ ക്ലാസ് മുറികളിൽ പെൺകുട്ടികൾക്കു നേരെ വിഷവാതക പ്രയോഗം. വിഷവാതകം പ്രയോഗം നടന്നതായി ഇറാൻ ആരോഗ്യ ഉപമന്ത്രി യോനസ് പനാഹി സ്ഥിരീകരിച്ചു. ക്വാം നഗരത്തിലെ സ്കൂളുകളിൽ ചില വ്യക്തികളാണ് പെൺകുട്ടികൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് യോനസ് നാഹി പറഞ്ഞതായി…
ഫുട്ബോളിൽ നേടാനാകുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കി കുതിക്കുകയാണ് ഫുട്ബോളിന്റെ സ്വന്തം മിശിഹാ മെസി. മാഴ്‌സയ്‌ക്കെതിരെ നടന്ന മത്സരത്തിലെ ഗോൾ നേട്ടത്തോടെ ക്ലബ് ഫുട്ബോളിൽ 700 ഗോൾ നേട്ടത്തിൽ എത്തുകയാണ് മെസി. ക്ലബ് ഫുട്ബോളിൽ 700 ഗോൾ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് മെസി.മാഴ്സയെ എതിരില്ലാത്ത മൂന്ന്…
ഇറ്റലിയുടെ തെക്കൻ തീരത്ത് അഭയാർത്ഥികളുടെ ബോട്ട് തകർന്നുണ്ടായ ദുരന്തത്തിൽ മരണം 60 ആയി. കൊല്ലപ്പെട്ടവരിൽ 12 പേർ കുട്ടികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ജീവിതത്തിൽ ഒരിക്കലും കാണേണ്ടി വരരുതാത്ത കാഴ്ചയെന്നായിരുന്നു ദുരന്തമുഖത്തെത്തിയ കുട്രോ മേയറുടെ പ്രതികരണം. തിരയോടൊപ്പം തീരത്തേക്ക് വന്നടിയുകയായിരുന്ന മൃതദേഹങ്ങളിൽ മാസങ്ങൾ മാത്രം…
യുഎഇയില്‍ താമസ വിസക്കാര്‍ക്ക് ഫാമിലി വിസയില്‍ മൂന്ന് മാസത്തേക്ക് സന്ദര്‍ശനം നടത്താന്‍ അനുമതി. അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ദുബായ് എന്നിവിടങ്ങളില്‍ താമസിക്കുന്ന റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് ഈ അവസരം ലഭിക്കുക. 22,519 ഇന്ത്യന്‍ രൂപയാണ് വിസയ്ക്കായി ഹോസ്റ്റ് റീഫണ്ടബിള്‍ ഡെപ്പോസിറ്റായി…
യുഎഇയില്‍ ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള താമസ വിസ പുതുക്കാനാകില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നേരത്തെ ഒരു വര്‍ഷം വരെ കാലാവധിയുള്ള വിസകള്‍ പുതുക്കാന്‍ അനുമതിയുണ്ടായിരുന്നു. ഈ മാസം ആദ്യം മുതല്‍ നിലവില്‍…
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ചതോടെ ടെസ്റ്റിൽ തങ്ങൾ ഏറ്റവുമധികം തവണ ഓസ്ട്രേലിയക്കെതിരെ വിജയിച്ച ടീമായി ഇന്ത്യ മാറി. ഡൽഹി ടെസ്റ്റ് ജയത്തോടെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങൾ 32 ആയി. പരമ്പര ആരംഭിക്കുമ്പോൾ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 30 വിജയങ്ങളാണ്…
ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ ഒന്നാമത്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് കീഴിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ചരിത്ര നേട്ടം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് മൂന്ന് ഫോര്‍മാറ്റിലും ടീം ഒരേസമയം ഒന്നാമതെത്തുന്നത്. രോഹിത് ശർമ്മയുടെയും…
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനും ഇറ്റാലിയൻ ക്ലബ് എസി മിലാനും വിജയം. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് എതിരെ ബയേൺ മ്യൂണിക്കിന്റെയും ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്സ്പറിനു എതിരെ എസി മിലാന്റെയും വിജയം എതിരില്ലാത്ത ഒരു ഗോളിന്.…
ലോകകപ്പിന്റെ ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് മത്സരങ്ങൾ ഇന്ന് പുനരാംഭിക്കും. ലോകഫുട്ബോളിലെ സൂപ്പർ ക്ലബ്ബുകളുടെ മത്സരത്തോടെയാണ് ടൂർണമെന്റ് തിരിച്ചുവരുന്നത്.ഇന്ന് രാത്രി 1.30 ന് നടക്കുന്ന ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ നേരിടും. കഴിഞ്ഞ…